2013-09-11 18:07:41

പാപ്പാ ഫ്രാന്‍സിസ്
അഭയാര്‍ത്ഥികളെ തേടിയെത്തി


11 സെപ്റ്റംബര്‍ 2013, റോം
സെപ്റ്റംബര്‍ 10-ാം ചൊവ്വാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍നിന്നും 3 കിലോമീറ്റര്‍ അകലെ നിര്‍ബന്ധിത കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഈശോ സഭാ വൈദികര്‍ നടത്തുന്ന Asthalli അഭയാര്‍‍ത്ഥി കേന്ദ്രം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്. യുദ്ധവും അഭ്യന്തരകലാപവും ദാരിദ്ര്യവും പ്രകൃതിവിനാശവുംമൂലം അന്യനാടുകളില്‍നിന്നും അഭയാര്‍ത്ഥികളായെത്തിയ 500-ലേറെപ്പേര്‍ റോമിലെ കേന്ദ്രത്തിലുണ്ടായിരുന്നു. അവിടത്തെ വിവിധ സൗകര്യങ്ങളും പ്രാര്‍ത്ഥനമുറിയും സന്ദര്‍ശിച്ച പാപ്പാ, അഭയാര്‍ത്ഥികളും അവരുടെ സഹകാരികളുമായി സംവദിച്ചു. സിറിയ, സുഡാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു യുവാക്കള്‍ പങ്കുവച്ച വിപ്രവാസത്തിന്‍റെ കദനകഥകള്‍ പാപ്പാ ശ്രദ്ധയോടെ കേട്ടുനിന്നു. അതിനുശേഷം സന്ദേശം നല്കി.

തന്‍റെ ഭവനത്തില്‍ പാവങ്ങളെ സ്വീകരിക്കുവാനുള്ള വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ അരൂപി ഉള്‍ക്കൊണ്ട് 1981-ല്‍ സഭയുടെ ജനറലായിരുന്ന ഫാദര്‍ അരൂപ്പെയാണ് പാവങ്ങളെ സേവിക്കാനും, അവരുടെ കൂടെയായിരിക്കാനും, അവരെ സംരക്ഷിക്കാനുമായിട്ടാണ് Jesuits Service for Refugees അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ആഗോളതലത്തില്‍ തുടങ്ങിയതെന്നും പ്രഭാഷണമദ്ധ്യേ പാപ്പാ അനുസ്മരിപ്പിച്ചു. അഭയാര്‍ത്ഥികളും പരിത്യക്തരുമായവരുടെ സേവനരംഗത്ത് ഒരു ലക്ഷത്തില്‍പ്പരം സന്നദ്ധസേവകരും വൈദികരും ആഗോളതലത്തിലുള്ള 5000-ത്തോളം ഈശോസഭയുടെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഇന്ന് സേവനംചെയ്യുന്നുണ്ട് പ്രസ്ഥാനത്തിന്‍റെ ഡയക്ടര്‍ ഫാദര്‍ പീറ്റര്‍ ബല്ലെയിസ് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.