2013-09-10 17:18:33

സമാധാനത്തിന്‍റെ അടയാളങ്ങള്‍ ലോകത്തിനാവശ്യം: മാര്‍പാപ്പ


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
സമാധാനത്തിന്‍റെ അടയാളങ്ങളും പ്രത്യാശയുടേയും സമാധാനത്തിന്‍റേയും സന്ദേശങ്ങളും മാനവസമൂഹത്തിന് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ സെപ്തംബര്‍ 9നാണ് മാര്‍പാപ്പ ഈ സന്ദേശം പങ്കുവച്ചത്.
സിറിയയിലും മധ്യപൂര്‍വ്വദേശത്തും ലോകം മുഴുവനും സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി സെപ്തംബര്‍ 7ന് വത്തിക്കാനില്‍ നയിച്ച ജാഗരപ്രാര്‍ത്ഥനാ സംഗമത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സന്ദേശം നല്‍കിയിരുന്നു. തന്‍റെ മുന്‍ഗാമിയായ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് “സമാധാനം സമാധാനത്തിലൂടെയാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. നീതിയില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതും ആത്മത്യാഗം, ദയാവായ്പ്പ്, കാരുണ്യം, സ്നേഹം എന്നിവയിലൂടെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുമായ ഒന്നാണ് സമാധാനം.” എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.