2013-09-10 17:18:07

അല്‍മായ സംഘടനകളുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ


10 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഊര്‍ജ്ജസ്വലതയോടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കത്തോലിക്കാ അല്‍മായ സംഘടനകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോത്സാഹനം പകരുന്നു. ഇറ്റാലിയന്‍ കത്തോലിക്കാ സര്‍ഗവേദിയുടെ (Azione Cattolica Italiana, AC) പ്രസിഡന്‍റ് ഫ്രാങ്കോ മിലാനോയുമായി സെപ്തംബര്‍ 9ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അല്‍മായ സംഘടനകളുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചത്. ഭയം കൂടാതെ സാക്ഷൃം നല്‍കേണ്ടവരാണ് ക്രൈസ്തവര്‍. കുട്ടികളുടേയും, യുവജനങ്ങളുടേയും, മുതിര്‍ന്നവരുടേയും ഇടയില്‍ സന്തോഷത്തോടെ സുവിശേഷപ്രഘോഷണം നടത്തുന്നത് സഭാംഗങ്ങളുടെ കടമയാണ്. സ്വയം അടഞ്ഞിരുന്ന് സഭ രോഗബാധിതയാകുന്നതിനേക്കാള്‍ ഭേദം സുവിശേഷസന്ദേശവുമായി തെരുവിലിറങ്ങി, അപകടത്തില്‍ പെടുന്നതാണെന്ന് മാര്‍പാപ്പ തവസരത്തില്‍ പ്രസ്താവിച്ചുവെന്ന് കത്തോലിക്കാ സര്‍ഗവേദിയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.