2013-09-09 17:11:09

ദൃഢനിശ്ചയത്തോടെ സംഭാഷണത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ മാര്‍പാപ്പയുടെ ക്ഷണം.


09 സെപ്തംബര്‍ 2013, വത്തിക്കാന്‍
ദൃഢനിശ്ചയത്തോടും ധൈര്യത്തോടും കൂടി സംഭാഷണത്തിന്‍റേയും കൂടിയാലോചനയുടേയും മാര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ വിഭാഗങ്ങളേയും ക്ഷണിക്കുന്നു. സെപ്തംബര്‍ 9ന് ട്വിറ്ററിലൂടെയാണ് പാപ്പ ഈ ആഹ്വാനം നല്‍കിയത്. തിങ്കളാഴ്ച നടത്തിയ മറ്റൊരു ട്വീറ്റില്‍ പ്രത്യാശ കൈവിടരുതെന്ന സന്ദേശവും മാര്‍പാപ്പ പങ്കുവയ്ച്ചു, “നാമൊരിക്കലും പ്രത്യാശ കൈവെടിയരുത്. സ്ഥിരോത്സാഹത്തോടെ പ്രാര്‍ത്ഥിച്ചാല്‍, ദൈവം നമ്മെ ദൈവിക കൃപയാല്‍ നിറയ്ക്കും.”
സിറിയയിലും മധ്യപൂര്‍വ്വദേശത്തും ലോകം മുഴുവനും സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി സെപ്തംബര്‍ 7ന് വത്തിക്കാനില്‍ നയിച്ച ജാഗരപ്രാര്‍ത്ഥനാ സംഗമത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സന്ദേശം നല്‍കിയിരുന്നു. ‘ക്ഷമ, സംഭാഷണം, അനുരജ്ഞനം’ എന്നിവയാണ് സിറിയയ്ക്കും മധ്യപൂര്‍വ്വദേശത്തിനും ലോകം മുഴുവനും വേണ്ടിയുള്ള സമാധാന സൂക്തങ്ങളെന്നും മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.