2013-09-04 16:59:25

സെപ്റ്റംബര്‍ ഏഴ്
സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനം


4 സെപ്റ്റംബര്‍ 2013, തൃശൂര്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനാഹ്വാനം ധാര്‍മ്മിക രോഷമല്ലെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 3-ന് തൃശൂരില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മാര്‍ ആഡ്രൂസ് താഴത്ത് ഇങ്ങനെ പ്രസ്താവിച്ചത്.

സെപ്റ്റംമ്പര്‍ 1-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനാ സമയത്തെ വചനസമീക്ഷ മാറ്റിവച്ച് സിറിയയെക്കുറിച്ചും അവിടത്തെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചും പ്രദിപാതിച്ചത് തീര്‍ത്തും സമാധാനാഹ്വാനമായിരുന്നെന്നും, അത് സഭയുടെയോ പാപ്പായുടെയോ ധാര്‍മ്മിക രോഷമായിരുന്നില്ലെന്ന് മാര്‍ താഴത്ത് സമര്‍ത്ഥിച്ചു.

സിറിയയ്ക്കുവേണ്ടി സെപ്റ്റംമ്പര്‍ 7-ാം തിയതി ശനിയാഴ്ച പാപ്പാ ആഹ്വാനംചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം കേരളസഭയാകമാനം അന്നുതന്നെ ആചരിക്കുന്നതിനും, എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സൗകര്യപ്രദമായ സമയത്ത് ഉപവാസദിനത്തിന് സമാപനം കുറിക്കുന്ന ആരാധനക്രമകര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്താ കൂടിയായ മാര്‍ താഴത്ത് മാധ്യമങ്ങളെ അറിയിച്ചു.
Reported : nellikal, KCBC










All the contents on this site are copyrighted ©.