2013-09-04 19:15:17

സമാധാനവലയം തീര്‍ക്കുന്ന
പാപ്പായുടെ പ്രാര്‍ത്ഥനായജ്ഞനം


4 സെപ്റ്റംബര്‍ 2013, ന്യൂയോര്‍ക്ക്
പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം ‘വിശ്വസാഹോദര്യത്തിന്‍റെ വലയം’ തീര്‍ക്കുമെന്ന്, ആഗോള കരിസ്മാറ്റിക്ക് പ്രസ്താനത്തിന്‍റെ വക്താവ്, സാല്‍വത്തോര്‍ മര്‍ത്തിനെസ്സ് പ്രസ്താവിച്ചു. സിറയയ്ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് സംഘടിപ്പിക്കുന്ന ആഗോള ഉപവാസ പ്രാര്‍ത്ഥനാദിന ആഹ്വാനത്തോട്, പ്രസ്ഥാനത്തിന്‍റെ പേരില്‍ പ്രതികരിച്ചുകൊണ്ട് റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇറ്റലിയിലെ ദേശീയ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റു കൂടിയായ മര്‍ത്തീനസ് ഇങ്ങനെ പറഞ്ഞത്.

സിറിയയില്‍ സമാധാനത്തിന്‍റെ ഭിത്തികെട്ടാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപവാസപ്രാര്‍ത്ഥനാഹ്വാനത്തിന് കരുത്തുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും, ആഗോളതലത്തിലുള്ള കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിലെ ക്രൈസ്തവ മക്കള്‍ പാപ്പായ്ക്കൊപ്പം സെപ്റ്റംമ്പര്‍ 7-ാം തിയതി ശനിയാഴ്ച പൂര്‍ണ്ണ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും പ്രസ്ഥാനത്തിന്‍റെ ഇറ്റലിയിലെ പ്രസിഡന്‍റ് കൂടിയായ മര്‍ത്തിനെസ് അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.