2013-09-04 17:50:32

പൊതുകൂടിക്കാഴ്ച പരിപാടി
പാപ്പാ പുനരാരംഭിച്ചു


4 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
എല്ലാ ബുധനാഴ്ചകളിലും രാവിലെ 10.30-ന് തീര്‍ത്ഥാടകര്‍ക്കായി വത്തിക്കാനില്‍ നടത്തപ്പെടുന്ന പൊതുകൂടിക്കാഴ്ചയും പ്രഭാഷണവുമാണ് സെപ്റ്റംമ്പര്‍ 4-ാം തിയതി പാപ്പാ പുനരാരംഭിച്ചത്. യൂറോപ്പിലെ വേനലവധി പ്രമാണിച്ച് താല്ക്കാലികമായി നിറുത്തിവച്ചതായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ 15-ാമത്തെ പൊകുകൂടിക്കാഴ്ച പരിപാടിയാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ ബുധനാഴ്ച രാവിലെ അരങ്ങേറിയത്.

ഇടവേളയക്കുശേഷം നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ റോമില്‍നിന്നു മാത്രമല്ല, യൂറോപ്പിന്‍റെയും ലോകത്തിന്‍റെ തന്നെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ വിശ്വാസികളും തീര്‍ത്ഥാടകരുമായ വന്‍പുരുഷാരത്തോട്
ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറിയ ആഗോള യുവജന സംഗമത്തെക്കുറിച്ചും, ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമായിരിക്കുന്ന ക്രിസ്തുസ്നേഹത്തിന്‍റെ പ്രേഷിത ദൗത്യത്തെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചു.
പാപ്പായുടെ പ്രഭാഷണത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 7-ാ തിയതി ആഗോള സഭ അനുഷ്ഠിക്കുന്ന ഉപവാസ പ്രാര്‍ത്ഥനാദിനത്തെക്കുറിച്ചും അന്ന് വത്തിക്കാന്‍ നടത്തപ്പെടുന്ന സിറയ്യ്കക്കു വേണ്ടിയുള്ള ജഗാരപ്രാര്‍ത്ഥനയെക്കുറിച്ചും പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ജനങ്ങളെ ഓര്‍പ്പിക്കുകയുണ്ടായി.

പാപ്പാ ഫ്രാന്‍സിസിന്‍റെ ആദ്യ ഘട്ടത്തെ 14 പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരമ്പരിയില്‍ പങ്കെടുക്കാനായി 8,25,000 തീര്‍ത്ഥാടകര്‍ വത്തിക്കാനിലെത്തിയെന്ന് അപ്പസ്തോലിക അരമനയിലെ റെജിസ്ട്രേഷന്‍ വിഭാഗം വ്യക്തമാക്കി.
റെജിസ്റ്റര്‍ ചെയ്യാതെ ചത്വരത്തിലും പരിസരങ്ങളിലുംനിന്ന് പാപ്പായുടെ പ്രഭാഷണം ശ്രവിക്കുന്നവരും നിരവധിയാണെന്ന്, അപ്പസ്തോലിക അരമനയുടെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.