2013-08-30 18:44:26

കര്‍ദ്ദിനാള്‍ മസോംമ്പെ അന്തരിച്ചു
പാപ്പാ അനുശോചിച്ചു


30 ആഗസ്റ്റ് 2013, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ മസോംമ്പെയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു. ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ വിശ്വാസ വെളിച്ചവും ക്രിസ്തു സ്നേഹവും പരത്തിയ തളരാത്ത പ്രേഷിതനായിരുന്നു കര്‍ദ്ദിനാള്‍ ജോസഫ് മസോംമ്പെ എന്ന് ലസാക്കാ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്താ,
ആര്‍ച്ചുബിഷപ്പ് ടെലിസ്ഫോര്‍ മപണ്ടുവിന് അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ദക്ഷിണാഫ്രക്കന്‍ രാജ്യമായ സിമ്പാവെയിലെ ലസാക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു
82-ാം മത്തെ വയസ്സില്‍ മരണമടഞ്ഞ കര്‍ദ്ദിനാള്‍ മസോംമ്പെ. ക്യാന്‍സര്‍ രോഗഗ്രസ്ഥനായിട്ടാണ് ആഗസ്റ്റ് 29-ാം തിയതി കര്‍ദ്ദിനാള്‍ കാലംചെയ്തത്. കര്‍ദ്ദിനാള്‍ മസോംമ്പെയുടെ നിര്യാണത്തോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 201-ന്നായി കുറയുകയാണ്. അതില്‍ 112-പേര്‍ 80 വയസ്സിനു താഴെ, പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരും 89-പേര്‍ പ്രായപരിധി കഴിഞ്ഞ് വോട്ടവകാശം ഇല്ലാത്തരവരുമാണ്.

1960-ല്‍ പൗരോഹിത്യം സ്വീകരിച്ച ജോസഫ് മസോംമ്പെ, 1970-ല്‍ സിമ്പാവെയിലെ ചിപ്പാത്താ രൂപതാ മെത്രാനായി. മൂന്നു തവണ സിമ്പാവേ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൈറോബിയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
1996-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ബിഷപ്പ് മസോംമ്പെയെ ലസാക്കാ അതിരൂപത്ദ്ധ്യക്ഷനായി നിയമിച്ചത്. 2006-ല്‍ അതിരൂപതാ ഭരണത്തില്‍നിന്നും വിരമിച്ചെങ്കിലും ആര്‍ച്ചുബിഷപ്പ് മസോംബെ ആഫ്രിക്കയിലെ വംശീയ കലാപം, ദാരിദ്ര്യം, അഭയാര്‍ത്ഥികാര്യങ്ങള്‍ എന്നീ സാമൂഹ്യപ്രശ്നങ്ങളുടെ പ്രേഷിതനും എവിടെയും സമാധാനത്തിന്‍റെ ദൂതനുമായി ജീവിച്ചു. ആഫ്രിക്കയുടെ തളരാത്ത പ്രേഷിതനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് 2010-ല്‍ ബനഡ്ക്ട് 16-ാമന്‍ പാപ്പാ ഉയര്‍ത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.