2013-08-29 17:55:59

പാപ്പാ ഫ്രാന്‍സിസ്
അഗസ്റ്റീനിയന്‍ സമൂഹത്തില്‍


29 ആഗസ്റ്റ് 2013, റോം
വിശുദ്ധ അഗസ്റ്റിന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റീനിയന്‍ സമൂഹം സന്ദര്‍ശിച്ചു.
ആഗസ്റ്റ് 28-ാം തിയതി ബുധനാഴ്ച വൈകുന്നേരം റോമിലുള്ള സഭയുടെ ജനറലേറ്റു സന്ദര്‍ശിച്ച് പാപ്പാ അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. വത്തിക്കാനില്‍നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയുള്ള
വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്കയോടു ചേര്‍ന്നാണ് സഭയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. വൈകുന്നേരം കൃത്യം ആറു മണിക്ക് കാറില്‍ ജനറലേറ്റിലെത്തിയ പാപ്പായെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ റോബര്‍ട്ട് പ്രിവോസ്റ്റും മറ്റു സഭാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് സഭയുടെ പൊതുസമ്മേളനത്തിന്, ജനറല്‍ ചാപ്റ്ററിന് എത്തിയ ആഗോള പ്രതിനിധി സംഘത്തോടും, മറ്റു സഭാംഗങ്ങളോടും ചേര്‍ന്ന് ബസിലിക്കയില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്തു.

സഭയുടെ 184-ാം പൊതുസമ്മേളനത്തിന്‍റെ വിജയത്തിനായി ദിവ്യബലിയുടെ സമാപനത്തില്‍ പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പാപ്പായുടെ സവിശേഷ സാന്നിദ്ധ്യത്തിനും സഭാസമൂഹത്തോടു കാണിക്കുന്ന പ്രത്യേക വാത്സല്യത്തിനും സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ പ്രിവോസ്റ്റ് പ്രത്യേകം നന്ദിയര്‍പ്പിച്ചു.

തിരികെ പോകുന്നതിനു മുന്‍പ് ബസിലിക്കയുടെ പാര്‍ശ്വത്തിലെ അള്‍ത്താരയിലുള്ള വിശുദ്ധ മോനിക്കയുടെ പൂജ്യാവശിഷ്ഠങ്ങള്‍ സന്ദര്‍ശിച്ച് പാപ്പാ ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനയിലും ചിലവൊഴിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.