2013-08-28 18:42:40

ഹൈന്ദവ സര്‍വ്വവിജ്ഞാനീയം
ഗ്രന്ഥശേഖരം പ്രകാശിതമായി


28 ആഗസ്റ്റ് 2013, കലിഫോര്‍ണിയ
ഹിന്ദുമത സര്‍വ്വവിജ്ഞാന ഗ്രന്ഥ സമാഹാരം അമേരിക്കയില്‍ പ്രകാശനം ചെയ്തു.
നൂറുകണക്കിന് പണ്ഡിതന്മാരുടെ 25 വര്‍ഷക്കാലത്തെ നീണ്ട തപസ്യയ്ക്കു ശേഷമാണ്
11 വാല്യങ്ങളായുള്ള ഹിന്ദു സര്‍വ്വവിജ്ഞാന ഗ്രന്ഥ സമാഹാരത്തിന്‍റെ ഇംഗ്ലിഷ് പതിപ്പ് കലിഫോര്‍ണിയായില്‍ ആഗസ്റ്റ് 27-ന് പ്രകാശനം ചെയ്തതെന്ന് press trust of India പ്രസ്താവന വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഹെരിറ്റേജ് ഫൗണ്‍ഡേഷനാണ് ബൃഹത്തായ ഈ ഉദ്യമം ഏറ്റെടുത്തതും പൂര്‍ത്തീകരിച്ചതും. എന്‍സൈക്ലോപ്പീഡിയായുടെ ഭാരതിയ പതിപ്പ് 2010-ല്‍ വടക്കെ ഇന്ത്യയിലെ റിഷികേഷില്‍ തിബറ്റിന്‍റെ ആത്മീയാചാര്യന്‍, ദലൈലാമാ പ്രകാശനം ചെയ്തിട്ടുള്ളതാണ്.

ഹൈന്ദവ ആത്മീയത, വിശ്വാസം, ജീവിതനിഷ്ഠകള്‍, തത്വശാസ്ത്രം എന്നീ വിഷയങ്ങളുടെ 7000 ലേഖനങ്ങളാണ് 11 വാല്യങ്ങളായി ലഭ്യമാകുന്ന സര്‍വ്വവിജ്ഞാന ഗ്രന്ഥശേഖരത്തിന്‍റെ ഉള്ളടക്കം.
Reported : nellikal, PTI








All the contents on this site are copyrighted ©.