2013-08-27 17:36:26

മാര്‍പാപ്പ ജോര്‍ദാനിലെ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും


27ആഗസ്റ്റ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ദ്ദാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി അടുത്ത വ്യാഴാഴ്ചയാണ് വത്തിക്കാനിലെത്തുന്നത്. ജോര്‍ദാന്‍ രാജാവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ കൂടിക്കാഴ്ച്ചയാണിത്. 2009 മെയ് മാസത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിശുദ്ധ നാടുകളിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജോര്‍ദാനിലെത്തിയപ്പോള്‍ തലസ്ഥാനമായ അമ്മാനില്‍ വച്ചാണ് മാര്‍പാപ്പ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.