2013-08-23 17:15:17

ക്രിസ്തുസ്നേഹത്തിന് സാക്ഷൃമേകാന്‍ തെരുവിലേക്കിറങ്ങാം


23 ആഗസ്റ്റ് 2013, വത്തിക്കാന്‍
ക്രിസ്തുസ്നേഹത്തിനു സാക്ഷികളായി ഇറങ്ങിത്തിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു. ആഗസ്റ്റ് 23ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഈ ആഹ്വാനം നല്‍കിയിരിക്കുന്നത്. “കര്‍ത്താവേ, സ്വയം അടച്ചുപൂട്ടിയിരിക്കാതെ പുറത്തേക്കിറങ്ങി വരാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. തെരുവുകളിലേക്കിറങ്ങി നിന്‍റെ സ്നേഹത്തിനു സാക്ഷൃമേകാന്‍ ഞങ്ങളെ പഠിപ്പിക്കണമേ” എന്നാണ് @pontifex ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പ കുറിച്ചിരിക്കുന്നത്.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.