2013-08-23 17:17:04

കാസില്‍ഗണ്‍ഡോള്‍ഫോയിലെ തിരുന്നാളാഘോഷം


23 ആഗസ്റ്റ് 2013, കാസില്‍ഗണ്‍ഡോള്‍ഫോ
കാസില്‍ഗണ്‍ഡോള്‍ഫോയിലെ മരിയന്‍ തിരുന്നാള്‍ ആഘോഷം പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ടും മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ പേഴ്സണല്‍ സെക്രട്ടറിയുമായ ആര്‍ച്ചുബിഷപ്പ് ഗ്യോര്‍ഗ് ഗന്‍സ്വെയിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ‘തടാകത്തിലെ കന്യകാനാഥയുടെ’ (Madonna del Lago) പേരിലുള്ള ദേവാലയത്തിന്‍റെ 36ാം സ്ഥാപനവാര്‍ഷികമാണ് ആഗസ്റ്റ് 24ാം തിയതി ശനിയാഴ്ച കാസില്‍ഗണ്‍ഡോള്‍ഫോയില്‍ ആഘോഷിക്കപ്പെടുന്നത്. ശനിയാഴ്ച വൈകീട്ട് 6.30ന് ആര്‍ച്ചുബിഷപ്പ് ഗന്‍സ്വെയിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം പ.മറിയത്തിന്‍റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള സാഘോഷ പ്രദക്ഷിണമുണ്ടായിരിക്കുന്നതാണെന്ന് കാസില്‍ഗണ്‍ഡോള്‍ഫോയിലെ സാന്‍ തോമാസ് വില്ലനോവ ഇടവക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. നഗര പ്രദക്ഷിണത്തിനു പുറമേ ബോട്ടുകളുടേയും വഞ്ചികളുടേയും അകമ്പടിയോടെ മാതാവിന്‍റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള ജലയാത്രയും ഈ തിരുന്നാളിന്‍റെ പ്രത്യേകതയാണ്.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.