2013-08-22 19:08:52

സംവാദത്തിലൂടെ സമാധാനം
നേടാമെന്ന് പാപ്പാ കുട്ടികളോട്


21 ആഗസ്റ്റ് 2013, വത്തിക്കാന്‍
സംവാദത്തിലൂടെ എല്ലാവരെയും അറിയുകയും സ്നേഹക്കുകയും വേണമെന്നും അങ്ങനെ ലോകത്ത് സമാധാനം നേടാമെന്നും പാപ്പാ ഫ്രാന്‍സിസ് ജപ്പാനിലെ കുട്ടികളോട് പറഞ്ഞു. റോമും വത്തിക്കാനും കാണാനെത്തിയ കുട്ടികളുമായി ആഗസ്റ്റ് 21-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍വച്ച് നടത്തിയ അനൗപചാരികമായ കൂടിക്കാഴ്ചയിലാണ് പാപ്പാ കുട്ടികളെ ഇങ്ങനെ ഉപദേശിച്ചത്. സന്ദര്‍ശനത്തിലൂടെയും സംവാദത്തിലൂടെയും ജനങ്ങളെയും സംസ്ക്കാരങ്ങളെയും മതങ്ങളെയും അറിയാന്‍ ഇടയാകുമെന്നും, അങ്ങനെ നിങ്ങള്‍ വളര്‍ച്ചയില്‍ പക്വതപ്രാപിക്കണമെന്നും കുട്ടികളുടെ 200 അംഗ സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

പരസ്പരം അറിയാതിരിക്കുകയും പങ്കുവയ്ക്കാതിരിക്കുകയും ചെയ്യുന്നതാണ് സംഘര്‍ഷങ്ങള്‍ക്കും സംഘട്ടത്തിനും പിന്നീട് യുദ്ധത്തിനു പോലും വഴിതെളിക്കുന്നതെന്ന് പാപ്പാ കുട്ടികളെ ഉപദേശിച്ചു.
സംവദിക്കാനും കേള്‍ക്കാനുമുള്ള മനസ്സിന്‍റെ തുറവാണ് നമുക്കിന്ന് ആവശ്യമെന്നും അത് സമൂഹത്തില്‍ കലഹം ഒഴിവാക്കുമെന്നും പാപ്പാ കൂട്ടിചേര്‍ത്തു. പാപ്പാ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുട്ടികളുമായി സംവദിച്ചത്. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച് ഇപ്പോള്‍ ജപ്പാനില്‍ പഠിക്കുന്ന പെണ്‍കുട്ടി പാപ്പായ്ക്ക് കുട്ടികളുടെ പേരില്‍ നന്ദിയര്‍ച്ചിച്ചു. അവസാനമായി കുട്ടികള്‍ തങ്ങളുടെ സ്ക്കൂള്‍ ഗീതം ആലപിച്ചപ്പോള്‍, തനിക്ക് നിങ്ങള്‍ക്കൊപ്പം സംഗീതാത്മകമായി സംവദിക്കാന്‍ കഴിവില്ലെന്ന് സമ്മതിക്കുകയും ചെയ്ത പാപ്പാ കുട്ടികളോട് യാത്രപറഞ്ഞു.
പാപ്പാ ഫ്രാന്‍സിസ് ജപ്പാനില്‍ നിന്നെത്തിയ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.

ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലെ ‘ഗോക്കന്‍ ബര്‍ണി സെയ്ബു’ സ്ക്കൂളില്‍നിന്നുമെത്തിയ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെയും അവരുടെ അദ്ധ്യാപകരെയും സ്വീകരിച്ച്, അവരുമായി സംവദിച്ചത്.
ശരാശരി 15 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥിസംഘം
രാവിലെ 9 മണിക്ക് വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിച്ചുവെന്നും, തുടര്‍ന്ന് പതിനൊന്നര മണിയോടെ മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം അപ്പസ്തോലിക അരമനയുടെ ചത്വരത്തില്‍വന്ന് പാപ്പായെ നേരില്‍ കാണുവെന്നും അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ അറിയിച്ചു.

കുട്ടികള്‍ വട്ടംകൂടിനിന്ന് പാപ്പായെ അഭിവാദ്യംചെയ്യുകയും
അവരുമായി പാപ്പാ കൂശലംപറയുകയും സംവദിക്കുകയും ചെയ്ത രംഗങ്ങള്‍ അനൗപചാരികമായിരുന്നെങ്കിലും ഹൃദ്യമായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.