2013-08-22 19:23:37

പാപ്പായുടെ പ്രകാശപൂര്‍ണ്ണമായ
അനുരഞ്ജന സാന്നിദ്ധ്യം


22 ആഗസ്റ്റ് 2013, നൈജീരിയ
പാപ്പാ ഫ്രാന്‍സിസിന്‍റെ സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മാതൃക
ക്രൈസ്തവ-ഇസ്ലാം കൂട്ടായ്മയ്ക്ക് പ്രചോദനമെന്ന്, നൈജീരിയാ മെത്രാന്‍ സിമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് കയ്ഗാമാ പ്രസ്താവിച്ചു. സഭയില്‍ നവതരംഗം സൃഷ്ടിച്ചുകൊണ്ടു കടന്നുവന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഹൃദ്യമായ നവീകരണ രീതികള്‍ നൈജീരിയായില്‍ ഇസ്ലാം-ക്രൈസ്തവ കൂട്ടായ്മയ്ക്കും നാടിന്‍റെ വികസനത്തിനും പ്രചോദനമായെന്ന് ആര്‍ച്ചുബിഷപ്പ് കയ്ഗാമാ വെളിപ്പെടുത്തി.

മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള നൈജീരിയായില്‍ മതനേതാക്കള്‍ ഒത്തുചേര്‍ന്ന് സംവാദത്തിലൂടെ വളര്‍ത്തിയെടുത്ത അനുരജ്ഞനവും സാഹോദര്യവുമാണ് ജനങ്ങളുടെ ഇടയില്‍ വികസപദ്ധതികള്‍ക്ക് വഴിതെളിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് കയ്ഗാമാ ചൂണ്ടിക്കാട്ടി. നൈജീരിയയുടെ തലസ്ഥാന നഗരമായ ജോ അതൂപതാദ്ധ്യക്ഷന്‍ കൂടിയാണ് ആര്‍ച്ചുബിഷ്പ്പ് കയ്ഗാമാ. സംഘട്ടന കാലഘട്ടത്തില്‍ തകര്‍ന്ന പ്രാര്‍ത്ഥനാലയങ്ങളും മോസ്ക്കുകളും പുനരുദ്ധരിക്കാനും, കാര്‍ഷിക മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് നാടിന്‍റെ അഭിവൃദ്ധി വളര്‍ത്താനും തൊഴിലില്ലായ്മ പരിഹരിക്കാനും നവമായ ക്രൈസ്തവ-മുസ്ലീം സൗഹാര്‍ദ്ദം സഹായിച്ചിട്ടുള്ളത് മാതൃകയാക്കാവുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് കയ്ഗാമാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.