2013-08-22 19:15:04

പരസ്പരം കാവലാകണമെന്ന്
കര്‍ദ്ദിനാള്‍ താഗ്ലേ


22 ആഗസ്റ്റ് 2013, മനില
കാലാവസ്ഥ കെടുതിയില്‍ ജനങ്ങള്‍ പരസ്പരം കാവലാകണമെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ അഭ്യര്‍ത്ഥിച്ചു.
ഫിലിപ്പീന്‍സിന്‍റെ തലസ്ഥാന നഗരമായ മനിലയിലും പരിസരത്തുമുണ്ടായ പേമാരിയുടെ കെടുതിയില്‍പ്പെട്ടവര്‍ക്കാണ് മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ താഗ്ലേ പാരസ്പര്യത്തിന്‍റെ സാന്ത്വന സന്ദേശമയച്ചത്.

മരണവും രോഗവും വിശപ്പും ഭവനനാശവും നേരില്‍ക്കാണുന്ന വേദനയുടെ നിമിഷങ്ങളില്‍ സാഹോദര്യത്തോടെ കൂട്ടായിനിന്നുകൊണ്ട് പരസ്പരം തുണയ്ക്കണമെന്ന് ആഗസ്റ്റ് 21-ാം തിയതി രാവിലെ റോഡിയോ സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ താഗ്ലേ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
പതിവില്‍ കൂടുതലായുണ്ടായ മഴയും, മനില തീരത്തുണ്ടായ ചുഴലിക്കാറ്റുമാണ് 10 പേരുടെ മരണത്തിനും വന്‍കെടുതികള്‍ക്കും കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിലയിരുത്തി.
പേമാരിയില്‍, അന്‍പതിനായിരം പേരാണ് ഭവന രഹിതരായതെന്നും, അഞ്ചു ലക്ഷത്തോളം മനില വാസികള്‍ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.