2013-08-22 18:12:59

തിരുക്കുടുംബത്തിന്
അഭയമേകിയ ഈജിപ്റ്റ്


22 ആഗസ്റ്റ് 2013, റോം
തിരുക്കുടുംബത്തിന് അഭയമരുളിയ ഈജിപ്തില്‍ മനുഷ്യത്വത്തിന്‍റെ വസന്തം വിരിയക്കണമെന്ന്, പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 21-ാം തിയതി റോമില്‍ ഇറക്കിയ പത്രപ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

പലസ്തീനായിലെ സ്വേച്ഛാധിപതിയുടെ വാളിനെ ഭയന്ന് ഓടിയ സമാധാന രാജാവായ ക്രിസ്തുവിന്‍റെ കുടുംബത്തിന് അഭയം നല്കിയ രാജ്യമാണ് ഈജിപ്തെന്നും, സഹവര്‍ത്തിത്വത്തിലൂടെയും സംവാദത്തിലൂടെയും യുദ്ധവും കലാപവും ഉപേക്ഷിച്ച്, സാമൂഹ്യ സമാധനവും ജനജീവിതവും പുനര്‍സ്ഥാപിക്കണമെന്ന് പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ സാന്ദ്രി ജനങ്ങളോട് അപേക്ഷിച്ചു.

മോര്‍സി സര്‍ക്കാരിന്‍റെ പതനത്തെത്തുടര്‍ന്നുണ്ടായ താല്ക്കാലിക ഭാരണകൂടത്തിനെതിരെയും, അതിന്‍റെ പേരില്‍ വിമത സംഘടനകള്‍ രാജ്യത്താകമാനം അഴിച്ചു വിടുന്ന അക്രമങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും അവസാനിപ്പിക്കണെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.