2013-08-22 18:01:52

ഗിരിപ്രഭാഷണവും ഉപമകളും
ജീവിത ദര്‍ശിയാണെന്ന് പാപ്പാ


22 ആഗസ്റ്റ് 2013, വത്തിക്കാന്‍
സുവിശേഷത്തിലെ ഗിരിപ്രഭാഷണവും ഉപമകളും ജീവിത ദര്‍ശിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ആഗസ്റ്റ് 21-ാം തിയതി കണ്ണിചേര്‍ത്ത ‘ട്വിറ്റ്’ സന്ദേശത്തിലാണ് പാപ്പാ സുവിശേഷ ഭാഗങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മത്തായിയുടെ സുവിശേഷം 5-ാം അദ്ധ്യായത്തിലെ ഗിരിപ്രഭാഷണവും 25-ാം അദ്ധ്യായത്തിലെ ഉപമകളും ജീവത ദര്‍ശിയാക്കാവുന്ന സുവിശേഷ സൂക്തങ്ങളാണെന്ന് പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

അനുദിനജീവിതത്തില്‍ മനുഷ്യന് അനിവാര്യമായ 8 ഗുണഗണങ്ങള്‍ വ്യത്യസ്ത സൂക്തങ്ങളായി ഗലീലിയായിലെ മലഞ്ചെരുവില്‍നിന്നും സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് മത്തായിയുടെ സുവിശേഷം 5-ാം അദ്ധ്യായത്തിലെ അഷ്ടഭാഗ്യങ്ങള്‍ അല്ലെങ്കില്‍ ഗിരിപ്രഭാഷണം എന്നു വിളിക്കപ്പെടുന്നത്. മത്തായിയുടെ സുവിശേഷത്തിലെ 25-ാം അദ്ധ്യായം ശ്രദ്ധേയമായുന്നത്.
ദൈവരാജ്യസന്ദേശം ഉള്‍ക്കൊള്ളുന്ന ക്രിസ്തു പഠിപ്പിച്ച പത്തുകന്യകകളുടേയും താലന്തുകളുടെയും ഉപമകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ്.

അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പതിവായി പാപ്പാ ‘ട്വിറ്റ്’ചെയ്യുന്നു. @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ്ചെയ്യുന്ന പാപ്പാ ട്വിറ്റ് ശ്രൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.
Reported : nellikal, sedoc









All the contents on this site are copyrighted ©.