2013-08-21 19:43:23

സമര്‍പ്പണം സന്തോഷപൂര്‍ണ്ണവും
സ്വതന്ത്രവുമായ പ്രതികരണം


21 ആഗസ്റ്റ് 2013, ഡല്‍ഹി
ഔചിത്യമില്ലാത്ത സാമ്പത്തിക മോഹവും അധികാര പ്രമത്തയുമാണ് സമര്‍പ്പിതരുടെ ജീവിതക്രമത്തിലെ പാളിച്ചയെന്ന്, ഭാരതത്തിലെ സന്ന്യസ്തരുടെ സംഘടന, Conference of the Religious of India-യുടെ സെക്രട്ടറി, ജോ മന്നത് പ്രസ്താവിച്ചു. പ്രസ്ഥാനത്തിന്‍റെ ഡല്‍ഹി കേന്ദ്രത്തില്‍ സന്ന്യസ്തര്‍ക്കായി സംഘടിപ്പിച്ച ‘ബ്രഹ്മചര്യവും മനഃശാസ്ത്ര-ലൈംഗിക സമഗ്രതയും’ Celibacy and psycho’sexual inegration എന്ന പരിപാടിയിലാണ് ഫാദര്‍ മന്നത്ത് ഇങ്ങനെ പ്രസ്താവിച്ചത്.
വളരെ സ്വതന്ത്രവും സന്തോഷപൂര്‍ണ്ണവുമായ വ്യക്തിയുടെ ദൈവത്തോടുള്ള പ്രതികരണമായിരിക്കണം സഭയിലെ സമര്‍പ്പണമെന്നും, ഈ തിരഞ്ഞെടുപ്പിന്‍റെ പക്വമാര്‍ന്ന വളര്‍ച്ചയ്ക്ക് വ്യക്തികളെ സഹായിക്കുന്നതായിരിക്കണം വിവിധ കാലഘട്ടങ്ങളിലെ രൂപീകരണമെന്നും ഫാദര്‍ ജോ ചൂട്ടിക്കാട്ടി.

സഭയിലെ അംഗസംഖ്യ കൂട്ടുവാനും, ദൈവവിളി കുറവായതിനാല്‍ സ്ഥാപനങ്ങള്‍ കെട്ടുപോകാതെ നോക്കി സംരക്ഷിക്കുവാനുമായി യുവജനങ്ങളെ ഉപയോഗപ്പെടുത്തുന്ന ചില സഭാ സ്ഥാപനങ്ങളുടെ ഇന്നത്തെ രീതിയെ പ്രബന്ധത്തില്‍ ഫാദര്‍ മന്നത് വിമര്‍ശിച്ചു. മറുഭാഗത്ത് അയോഗ്യമായ നിയോഗങ്ങളോടെ വ്യക്തികള്‍ സമര്‍പ്പണ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതും സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് വിനയാകുന്നുണ്ടെന്നും ഫാദര്‍ മന്നത്ത് വ്യക്തമാക്കി. യഥാര്‍ത്ഥമായ ആത്മീയ ദര്‍ശനത്തോടെ ദൈവാനുഭവവം തേടിയും സമര്‍പ്പണജീവിതത്തിലൂടെ നിര്‍സ്വാര്‍ത്ഥമായി മനുഷ്യരെ സേവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കേ ജീവിതത്തില്‍ സന്തോഷവും സ്നേഹവും ഉണ്ടാകൂ എന്ന് ഫാദര്‍ മന്നത്ത് സമര്‍ത്ഥിച്ചു.
Reproted : nellikal, cri








All the contents on this site are copyrighted ©.