2013-08-21 19:54:49

വചനദീക്ഷയിലൂടെ വളരുന്ന
സമത്വമുള്ള സാമ്പത്തിക സമൂഹങ്ങള്‍


21 ആഗസ്റ്റ് 2013, ഹങ്കറി
സമത്വവും മനുഷ്യത്വവുമുള്ള സാമ്പത്തിക സമൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ക്കാകുമെന്ന്, സെജെദ് അന്തര്‍ദേശിയ ബൈബിള്‍ സമ്മേളനം പ്രസ്താവിച്ചു. ആഗസ്റ്റ് 22-മുതല്‍ 24-വരെ തിയതികളില്‍ ഹങ്കറിയിലെ സെജെദില്‍ സമ്മേളിക്കുന്ന 25-ാമത് അന്തര്‍ദേശിയ ബൈബിള്‍ സ്മ്മേളനമാണ് മനുഷ്യന്‍റെ നീതിനിഷ്ഠയുള്ള സാമ്പത്തിക സമൂഹം പഠന വിഷയമാക്കുന്നതെന്ന്, സമ്മേളനത്തിന്‍റെ ഡയറക്ട്ര്‍, ജോര്‍ജ്ജ് ബെന്നീന്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

പാവങ്ങളെ സംരക്ഷിക്കുന്ന പഴയ നമിയമത്തിലെ ഇസ്രായേലിന്‍റെ ഉടമ്പടി നിയമവും, പുതിയ നിയമത്തില്‍ റോമാ സാമ്രാജ്യത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിയുടെ സ്വേച്ഛാഭരണകാലത്ത് സമൂഹത്തിലെ നിര്‍ദ്ധനരെയും പാവങ്ങളെയും ആശ്ലേഷിക്കുന്ന ക്രിസ്തുവിന്‍റെ സുവിശേഷ സംഭവങ്ങളുമാണ് ഹങ്കറിയിലെ ഗാല്‍ ഫെറെങ്ക് സര്‍വ്വകലാശാലയില്‍ ചേരുന്ന സമ്മേളനം ഇക്കുറി പാഠ്യവിഷയമാക്കുന്നത്.
ആദിമ ക്രൈസ്തവരുടെ പങ്കുവയ്ക്കലിന്‍റെ സാമ്പിത്തക നയം, ക്രിസ്തുവിന്‍റെ കാലത്തെ ഗലീലിയായുടെ സാമ്പത്തിക വ്യവസ്ഥ, സുവിശേഷ സംഭവങ്ങളിലെ സാമ്പത്തിക സാംസ്ക്കാരിക ഘടകങ്ങള്‍, ഈജിപ്തിലെ ജോസഫിന്‍റെ സാമ്പത്തി നിലപാട്, സമ്പത്തും ദാരിദ്ര്യവും വിശുദ്ധ ലൂക്കായുടെ കാഴ്ചപ്പാടില്‍, തുടങ്ങി ശ്രദ്ധേയമാകുന്ന 40 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സമ്മേളനത്തില്‍ ആഗോളതലത്തിലുള്ള മൂവ്വായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും സംഘാടക സമിതിക്കുവേണ്ടി സെജെദ്, അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജക്കൂബി പ്രസ്താവിച്ചു.

സമ്മേളനത്തില്‍ സമാപനദിനമായ ആഗസ്റ്റ് 24-ാം തിയതി ഞായറാഴ്ച വചനാധിഷ്ഠിതമായ മികച്ച സാഹിതീ സേവനത്തിനുള്ള ‘നീല്‍ക്കാ പുരസക്കാരം’ പ്രശസ്ത ബൈബിള്‍ പണ്ഡിതന്മാരായ ജൂത്താ ഹോസ്മാന്‍, ഈമ്രേ പേരസ് എന്നിവര്‍ക്ക് നല്കപ്പെടുമെന്നും പ്രസ്താവന വെളിപ്പെടുത്തി.
Contact : benyik.gyrogy@gmail.com
Reported : nellikal, sedoc








All the contents on this site are copyrighted ©.