2013-08-21 20:07:23

മനുഷ്യത്വം മരവിച്ച
ഈജിപ്തിലെ ഇസ്ലാമീകരണം


21 ആഗസ്റ്റ് 2013, കെയ്റോ
ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രമാണ് ഈജിപ്തിലെ മുസ്ലീം സാഹോദര്യത്തിന്‍റെ പേരിലുള്ള വിമതനേതൃത്വം കാട്ടിക്കൂട്ടുന്ന കലാപമെന്ന് കോപ്റ്റിക്ക് പോപ്പ് പ്രസ്താവിച്ചു. ഈജിപ്തിന്‍റെ പ്രസിഡന്‍റ് മുഹമ്മദ് മോര്‍സിയെ അട്ടിറിച്ച ശേഷം ജനറള്‍ അബ്ദുള്‍ ഫത്തായുടെ നേതൃത്വത്തില്‍ വന്ന മിലിട്ടറി ഭരണത്തോടൊപ്പാമാണ് ‘മുസ്ലീം സാഹോദര്യം’ എന്ന പേരില്‍ തീവ്രവാദികളായ വിമതര്‍ രാജ്യത്ത് ഇപ്പോള്‍ കലാപം സൃഷ്ടിക്കുന്നതെന്നും ഈിപ്തിലെ കോപ്റ്റിക്ക് സഭയുടെ പരമാദ്ധ്യക്ഷന്‍ തവാദ്രോസ് രണ്ടാമന്‍ പ്രസ്താവിച്ചു.

ഭരണകൂടം മാറിയതിനെ തുടര്‍ന്ന് ജനാധിപത്യ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കാതിരിക്കുക മാത്രമല്ല, മോര്‍സിയുടെ പതനകാരണം ക്രൈസ്തവരാണ് എന്ന ആരോപണവുമായി വിമതര്‍ രാജ്യത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചു വിടുകയാണെന്ന് കോപ്റ്റിക്ക് പോപ്പ് പ്രസ്താവിച്ചു. ആഗസ്റ്റ് 22-ന് കോപ്റ്റിക്ക് സഭയില്‍ ആഘോഷിക്കുന്ന ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ കര്‍മ്മങ്ങള്‍ ക്രൈസ്തവര്‍ക്കുനേരെ ഉയര്‍ന്നിരിക്കുന്ന ആക്രമണം ഭയന്ന് റദ്ദാക്കിയിരിക്കയാണെന്നും കെയ്റോയിലെ കോപ്റ്റിക്ക് കത്തോലിക്കാ മെത്രാപ്പോലീത്ത യുവാന്നെസ് സക്കറിയ മറ്റൊരു പ്രസ്താവനയിലൂടെ അറിയിച്ചു.

20 ദിവസത്തിലേറെയായി ജീവനെ ഭയന്ന് പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ലാതെ കഴിയുന്ന ക്രൈസ്തവര്‍ ഭക്ഷണത്തിനും മറ്റ് അടിസ്ഥാ ആവശ്യങ്ങള്‍ക്കുമായി ഏറെ ക്ലേശിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് സക്കറിയ അറിയിച്ചു. കെയ്റോയില്‍ മുസ്ലീം സാഹോദര്യം എന്നറിയപ്പെടുന്ന വിമതര്‍ മിലിട്ടറിയെ നേരിടുമ്പോള്‍, തലസ്ഥാനത്തിനു പുറത്ത് നിര്‍ദ്ധോഷികളായ ക്രൈസ്തവര്‍ക്കു നേരെ ക്രൂരമായ ആക്രമണം അഴച്ചുവിടുകയാണെന്നും ആര്‍ച്ചുബിഷപ്പ് സക്കറിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
Reported : nellikal, radio vatican









All the contents on this site are copyrighted ©.