2013-08-20 16:44:28

ഹംഗേറിയന്‍ ജനതയ്ക്ക് തിരുന്നാള്‍ മംഗളങ്ങള്‍


20 ആഗസ്റ്റ് 2013, വത്തിക്കാന്‍
വിശുദ്ധ സ്തെഫാനോസിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്ന ഹംഗേറിയന്‍ ജനതയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുന്നാള്‍ മംഗങ്ങള്‍ നേര്‍ന്നു. രാജ്യത്തിന്‍റെ മാനുഷിക - ആത്മീയ പൈതൃകം സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ഭാവിപടുത്തുയര്‍ത്താന്‍ ഹംഗേറിയന്‍ ജനതയെ സഹായിക്കട്ടെയെന്ന് ഹംഗേറിയന്‍ പ്രസിഡന്‍റ് ജാനോസ് ആദെറിനയച്ച സന്ദേശത്തില്‍ മാര്‍പാപ്പ ആശംസിച്ചു. ആഗസ്റ്റ് 20നാണ് ഹംഗറിയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വി.സ്തെഫാനോസിന്‍റെ തിരുന്നാള്‍.
ഹംഗറിയിലെ പ്രഥമ രാജാവും സുവിശേഷപ്രഘോഷകനുമായിരുന്ന വി.സ്തെഫാനോസിനെ 1083ല്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.