2013-08-20 16:45:05

മുന്‍പാപ്പമാരുടെ വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ തിയതി


20 ആഗസ്റ്റ് 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ തിയതി സെപ്തബംര്‍ 30ന് ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തുമെന്ന് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. ഇറ്റലിയില്‍ നടക്കുന്ന റിമിനി സമ്മേളനത്തിലാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അമാത്തോ ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 30ന് മാര്‍പാപ്പായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കര്‍ദിനാള്‍മാരുടെ യോഗത്തില്‍ (കണ്‍സിസ്റ്ററി) വച്ചായിരിക്കും പ്രഖ്യാപനം.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.