2013-08-20 16:44:51

മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍


20 ആഗസ്റ്റ് 2013, കാസില്‍ഗണ്‍ഡോള്‍ഫോ
മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ കാസില്‍ഗണ്‍ഡോള്‍ഫോ സന്ദര്‍ശിച്ചു. ആഗസ്റ്റ് 18ാം തിയതി ഞായറാഴ്ചയാണ് മുന്‍പാപ്പ വത്തിക്കാനില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെയുള്ള കാസില്‍ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലെത്തിയത്. അദ്ദേഹത്തിന്‍റെ ശുശ്രൂഷാ ചുമതലയുള്ള മെമോറെസ് ദൊമിനി (Memores Domini) സമര്‍പ്പിതസമൂഹാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. വേനല്‍ക്കാലവസതിയിലെ ഉദ്യാനത്തില്‍ നടന്നുകൊണ്ട് ജപമാല ചൊല്ലുന്ന പതിവ് ഈ സന്ദര്‍ശനത്തിലും പാപ്പ ആവര്‍ത്തിച്ചു. വേനല്‍ക്കാലവസതിയില്‍ ഒരുക്കിയിരുന്ന ഹ്രസ്വമായ ഒരു ക്ലാസിക്കല്‍ സംഗീതവിരുന്ന് ആസ്വദിച്ചശേഷം, സന്ധ്യയോടെ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ മടങ്ങിയെത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.