2013-08-20 16:47:11

ക്രൈസ്തവ കുടുംബത്തിനെതിരേ വര്‍ഗീയവാദികളുടെ ആക്രമണം


20 ആഗസ്റ്റ് 2013, ജയ്പൂര്‍
രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു പെന്തക്കൊസ്താ പാസ്റ്ററുടെ അമ്മയെ ഹിന്ദുവര്‍ഗീയ വാദികള്‍ മര്‍ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ ക്രൈസ്തവരുടെ ആഗോളസമിതിയുടെ (Council of Indian Christians, GCIC) പ്രസിഡന്‍റ് സാജന്‍ ജോര്‍ജ്ജ് ഖേഃദം രേഖപ്പെടുത്തി. പാസ്റ്റര്‍ വിശാല്‍ ബെഹലിനേയും ഭാര്യയേയും അന്വേഷിച്ചെത്തിയ സംഘമാണ് അദ്ദേഹത്തിന്‍റെ അമ്മയെ ക്രൂരമായി ആക്രമിച്ചത്. “ഹിന്ദുക്കളായി മതംമാറിയില്ലെങ്കില്‍ നിങ്ങളെ കൊന്ന്, വെട്ടി നുറുക്കുമെന്നും” വര്‍ഗീയവാദികളുടെ സംഘം ഭീഷണി മുഴക്കി. സംഘത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പാസ്റ്ററുടെ അമ്മയോട് ജി.സി.ഐ.സി പ്രസിഡന്‍റ് സാജന്‍ ജോര്‍ജ്ജ് അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവരോട് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അടയാളമാണ് ഇത്തരം ആക്രമണങ്ങള്‍. അധികാരികളുടെ മൗനവും ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷകിട്ടാതെ പോകുന്നതും ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും സാജന്‍ ജോര്‍ജ്ജ് പ്രസ്താവിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.