2013-08-20 16:44:41

കര്‍ദിനാള്‍ സൊഡാനോയുടെ സഹോദരിയുടെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം


20 ആഗസ്റ്റ് 2013, വത്തിക്കാന്‍
കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ സഹോദരി അസുന്ത സൊഡാനോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. കര്‍ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും വത്തിക്കാന്‍ രാഷ്ട്രകാര്യാലത്തിന്‍റെ മുന്‍ സെക്രട്ടറിയുമാണ് കര്‍ദിനാള്‍ സൊഡാനോ. സഹോദരിയുടെ നിര്യാണത്തില്‍ വേദനിക്കുന്ന കര്‍ദിനാള്‍ സൊഡാനോയുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ അസുന്ത സൊഡാനോയുടെ ആത്മാവിന്‍റെ നിത്യവിശ്രാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. സൊഡാനോ കുടുംബത്തിന് പാപ്പ തന്‍റെ അപ്പസ്തോലികാശീര്‍വാദവും നല്‍കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.