2013-08-17 16:10:32

നമ്മെ സ്വര്‍ഗത്തിലേക്കാനയിക്കുന്ന അമ്മ


16 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ് പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാര്‍ത്ഥന. മറിയത്തിന്‍റെ സ്വര്‍ഗാരോപണതിരുന്നാള്‍ ദിനമായ ആഗസ്റ്റ് 15നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ മാര്‍പാപ്പ മറിയത്തോടുള്ള ഒരു പ്രാര്‍ത്ഥന പങ്കുവയ്ച്ചത്. “ദൈവമാതാവായ പരിശുദ്ധ മറിയമേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ, ഞങ്ങളെ സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗത്തിലൂടെ നയിക്കേണമേ” എന്ന പ്രാര്‍ത്ഥനയാണ് പാപ്പ സൈബര്‍ ലോകത്തില്‍ പങ്കുവയ്ച്ചിരിക്കുന്നത്. എണ്‍പതു ലക്ഷത്തിലേറെപേര്‍ ട്വിറ്ററില്‍ മാര്‍പാപ്പയെ പിന്തുടരുന്നുണ്ട്.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.