2013-08-15 18:47:11

സ്വര്‍ഗ്ഗപ്രഭയില്‍ രൂപംകൊണ്ട
മറിയത്തിന്‍റെ മുഖരാഗം


15 ആഗസ്റ്റ് 2013, ക്യാസില്‍ ഗണ്ടോള്‍ഫോ
സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനപ്രാര്‍ത്ഥനയ്ക്കുശേഷം ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം തേടി. ത്രികാല പ്രാര്‍ത്ഥനെത്തുടര്‍ന്ന് പാപ്പ ഹ്രസ്വസന്ദേശം നല്കി.
.
നസ്രത്തില്‍വച്ച് ഗബ്രിയേല്‍ ദൂതന്‍ അരുള്‍ചെയ്ത ദൈവിക പദ്ധതിയോട് പൂര്‍ണ്ണസമ്മതം പറഞ്ഞുകൊണ്ടാണ് മറിയം തന്‍റെ ആത്മീയ യാത്ര ആരംഭിക്കുന്നതും ദൈവിക മഹത്വത്തില്‍ പങ്കുകാരിയാകുന്നതും. നമ്മളും മറിയത്തെപ്പോലെ ദൈവഹിതത്തോട് സഹകരിച്ച് സമ്മതംമൂളിയാല്‍ തീര്‍ച്ചയായും ദൈവിക മഹത്വത്തില്‍ പങ്കുചേരും, സ്വര്‍ഗ്ഗഭാഗ്യം പ്രാപിക്കും. നമ്മുടെ ഓരോ സമ്മതവും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ചവിട്ടുപടികളാണ്. കാരണം നാമെല്ലാവരം ദൈവികമഹത്വം പ്രാപിക്കണമെന്നതാണ് അവിടുത്തെ തിരുഹിതം. നാം എല്ലാവരും സ്വര്‍ഗ്ഗീയ ഭവനത്തില്‍ എത്തിച്ചേരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രസിദ്ധീകരിച്ച Mulieris Dignitatem ‘സ്ത്രീകളുടെ അന്തസ്സ്’ എന്ന അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 25-ാം വാര്‍ഷികമാണിന്ന്. മറിയത്തിന്‍റെ വ്യക്തിത്വം നിറഞ്ഞുനില്ക്കുന്നതും ഇന്നും പഠിക്കേണ്ടതും പരിചിന്തനംചെയ്യേണ്ടതും, ഏറെ പ്രസക്തമായ സഭാ പ്രബോധനമാണിത്. മറിയത്തിന്‍റെ വ്യക്തിത്വത്തിലൂടെ വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്ന സ്ത്രീത്വത്തിന്‍റെ മൗലികരഹസ്യം വ്യക്തമാക്കുന്ന സഭാ പ്രോബോധനത്തിലെ പ്രാര്‍ത്ഥന ഉരുവിടാം (31), ലോകത്തെ സകല സ്ത്രീകളും പരിശുദ്ധ കന്യകാനാഥയില്‍ അവരുടെ വ്യക്തിത്വങ്ങള്‍ക്ക് മാതൃകയും ജീവിത പൂര്‍ണ്ണിമയും കണ്ടെത്തട്ടെ!

സ്വസ്തീ രാജ്ഞീ Salve Regina എന്ന മരിയന്‍ ഗീതം എല്ലാവരുചേര്‍ന്ന് ആലപിച്ചതിനെ തുടര്‍ന്ന് പാപ്പാ ഏവര്‍ക്കും അപ്പസ്തോലിക ആശിര്‍വ്വാദം നല്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.