2013-08-15 19:18:32

അഖണ്ഡതയ്ക്ക് വിരുദ്ധമായ
ന്യൂനപക്ഷ വിവേചനം


15 ആഗസ്റ്റ് 2013, ഡല്‍ഹി
രാജ്യത്തുള്ള ന്യൂനപക്ഷങ്ങളെ ഇനിയും ഒറ്റപ്പെടുത്തരുതെന്ന് തമിഴ്നാടു മുഖ്യമന്ത്രി ജയലളിത അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 9-ാം തിയതി ഇന്ത്യന്‍ പ്രധാനമന്ത്രി, മന്‍മോഹന്‍ സിങിന് അയച്ച കത്തിലാണ് രാഷ്ട്രത്തില്‍ വിവേചനത്തിന്‍റെ വേദനയനുഭവിക്കുന്ന പിന്നോക്ക വര്‍ഗ്ഗക്കാരായ ക്രൈസ്തവ-മുസ്ലീം സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി ബ്രാഹ്മണകുടുംബത്തില്‍പ്പെട്ട ജയലളിത അഭ്യര്‍ത്ഥന സമര്‍പ്പിച്ചത്.

1950 ജൂണ്‍ 10-ാം തിയതി ഭാരതത്തിന്‍റെ ഭരണഘടന ക്രോഡീകരിച്ചപ്പോള്‍ ദളിതരായ ഹൈന്ദവരുടെ മാത്രം സാമ്പത്തിക വിദ്യാഭ്യാസ സാമൂഹ്യ ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്കിയ വിവേചനപരമായ സര്‍ക്കാരിന്‍റെ അന്നത്തെ നീക്കം ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി. 1956-ലും 1990-ലും വീണ്ടും ഭരണഘടനയുടെ അതേ വകുപ്പുകള്‍ നവീകരിച്ച് ദളിതരായ സിക്കു-ബുദ്ധ മതസ്ഥരെ പട്ടിക ജാതിയില്‍ പെടുത്തി ആനുകൂല്യങ്ങളും സര്‍ക്കാര്‍ തൊഴില്‍ സംഭരണവും നടപ്പില്‍ വരുത്തിയപ്പോള്‍ ക്രൈസ്തവരെയും മുസ്ലീംങ്ങളെയും അവഗണിക്കുകയാണുണ്ടായതെന്ന് ജയലളിത കത്തിലൂടെ അനുസ്മരിപ്പിച്ചു.

അസന്തുലിതവും അനീതിപരവുമായ ന്യൂനപക്ഷങ്ങളോടുള്ള ഈ വിവേചനം സമൂഹജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ക്ക് കാരണവും, ഐക്യവും സമത്വവും അഖണ്ഡതയും ജനാധിപത്യമൂല്യങ്ങളും അവകാശപ്പെടുന്ന ഭരണഘടന ന്യൂനപക്ഷമായ ക്രൈസ്തവരെയും മുസ്ലീങ്ങളെയും സമൂഹ്യഘടനയുടെ കീഴ്ത്തട്ടിലേയ്ക്ക് ഇതുവഴി തള്ളിയിടുകയാണെന്നും ജയലളിത കുറ്റപ്പെടുത്തി.
Reported : nellikal, asianews








All the contents on this site are copyrighted ©.