2013-08-14 18:59:50

ഫാത്തിമായിലെ ദര്‍ശനം
മറിയം തന്ന നവീകരണസന്ദേശം


14 ആഗസ്റ്റ് 2013, ഫാത്തിമ
ദൈവമാതാവിന്‍റെ ഫാത്തിമായിലെ ദര്‍ശന വാര്‍ഷികത്തില്‍
ഇക്കുറി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദാനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പങ്കെടുക്കും.
ഒക്ടോബര്‍ 12, 13 തിയതികളില്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ നടക്കുന്ന ദൈവമാതാവിന്‍റെ ദര്‍ശന തിരുനാള്‍ ആഘോഷങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ചാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പങ്കെടുക്കുന്നതെന്ന്, ഫാത്തിമായുടെ മെത്രാന്‍, ബിഷപ്പ് അന്തോണിയോ മാര്‍ത്തോ വത്തിക്കാന്‍ റേഡിയോയെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫാത്തിമായിലുണ്ടായ ദൈവമാതാവിന്‍റെ വെളിപ്പെടുത്തലുകള്‍ സഭാ തലവനായ പാപ്പായുമായുള്ള ആത്മീയ കൂട്ടായ്മയുടെ ശക്തമായ പ്രതിഫലനങ്ങളായിരുന്നതിനാല്‍ പാപ്പായുടെ പ്രതിനിധിയായെത്തുന്ന കര്‍ദ്ദിനാള്‍ ബര്‍ത്തോണെയുടെ സാന്നിദ്ധ്യം അര്‍ത്ഥവത്തും പ്രതീകാത്മകവുമാണെന്ന് ബിഷപ്പ് മാര്‍ത്തോ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.