2013-08-07 18:02:59

മദ്ധ്യപ്രദേശില്‍
ഗീത പാഠ്യവിഷയമോ?


7 ആഗസ്റ്റ് 2013, ഭോപാല്‍
‘ഭഗവത്ഗീത’ പാഠ്യവിഷയമാക്കാനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ നീക്കം രാഷ്ട്രീയ ലാക്കാണെന്ന് ഭോപാല്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ പ്രസ്താവിച്ചു.
ഭാരതത്തിന്‍റെ മതേതരത്വ ഭരണഘടനയ്ക്ക് നിഷിദ്ധമായുള്ള സംസ്ഥാന ബിജെപി സര്‍ക്കാരിന്‍റെ ഈ നീക്കത്തെ ആഗസ്റ്റ് 6-ാം തിയതി ഭോപാലില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയോ വിമര്‍ശിച്ചത്.

ന്യൂനപക്ഷങ്ങളായ ഹൈന്ദവ-ഇസ്ലാം-ബൗദ്ധ-ജയിന്‍ മതസ്ഥരും ജീവിക്കുന്ന സംസ്ഥാനത്ത് ശ്രീകൃഷ്ണന്‍റെ സാരോപദേശ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഭഗവത്ഗീത പാഠ്യവിഷയമാക്കുന്നത്, ജനാധിപത്യ വിരുദ്ധമായ ഹിന്ദുത്വനയമാണെന്നും, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളോടുള്ള അവഗണയുമാണെന്നും ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയോ കുറ്റപ്പെടുത്തി. 2013-ലെ അദ്ധ്യായനവര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പൊതുവായി ദേശീയഭാഷ ഹിന്ദി പഠിക്കേണ്ട സമയത്താണ് ഭഗവത്ഗീതയിലെ അദ്ധ്യായങ്ങള്‍ വായിക്കുവാനും പഠിപ്പിക്കുവാനും സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 2013 ഒക്ടോബറില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹൈന്ദവാനുകൂല്യ രാഷ്ട്രീയ ചേരിതിരിവും നേട്ടവും ലക്ഷൃമിട്ടുകൊണ്ടാണ്
ഈ പഠ്യപദ്ധതിയുടെ ആവിഷ്ക്കാരമെന്ന് ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയോ വാര്‍ത്താ ഏജെന്‍സികളെ പ്രസ്താവനയിലൂടെ അറിയിച്ചു.
Reported : nellikal, asianews








All the contents on this site are copyrighted ©.