2013-08-07 20:39:27

പാരസ്പര്യത്തിന്‍റെ സംസ്ക്കാരം
വളര്‍ത്തണമെന്ന് പാപ്പാ


പാരസ്പര്യത്തിന്‍റെ സംസ്ക്കാരം വളര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. അര്‍ജന്‍റീനായിലെ ജനകീയ മദ്ധ്യസ്ഥനായ വിശുദ്ധ ക്യാജിറ്റന്‍റെ തിരുനാളിനോട് അനുബന്ധിച്ച് ആഗസ്റ്റ്
7-ാം തിയതി ബുധനാഴ്ച നല്കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
‘ക്രിസ്തുവിനോടും വിശുദ്ധ ക്യാജിറ്റനോടും ചേര്‍ന്ന് പാവപ്പെട്ട സഹോദരങ്ങളെ തുണയ്ക്കുക’ എന്ന ഈ വര്‍ഷത്തെ തിരുനാള്‍ സന്ദേശത്തോടു ചേര്‍ത്താണ്, തനിക്ക് ഏറെ സുപരിചിതവും താന്‍ പ്രവര്‍ത്തിച്ച ബ്യൂനസ് ഐരസ് അതിരൂപതയുടെ ഭഗവുമായ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് പാപ്പാ പ്രത്യേക വീഡിയോ സന്ദേശമയച്ചത്.

കുടുംബങ്ങളുടെയും വ്യക്തികളുടെയും പ്രശ്നങ്ങള്‍ ഇന്ന് ബഹുമുഖങ്ങളാണെന്നും - അയല്‍പക്കത്തും പണിസ്ഥലത്തുമുള്ള പ്രശ്നങ്ങള്‍ക്കപ്പുറം ദാരിദ്ര്യവും തൊഴിലാല്ലായ്മയും രോഗങ്ങളും എല്ലാം നമ്മെ പ്രതിസന്ധിയുടെ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്നും പാപ്പാ ആമുഖമായി സന്ദേശത്തില്‍ പ്രസ്താവിച്ചു. പാവങ്ങളായ സഹോദരങ്ങളെ, വിശിഷ്യാ നമ്മെക്കാള്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിച്ചുകൊണ്ട് സമൂഹത്തില്‍ പാരസ്പര്യത്തിന്‍റെ സംസ്ക്കാരം വളര്‍ത്തുവാന്‍ പരിശ്രമിക്കണമെന്ന് വിശപ്പിന്‍റെയും തൊഴിലില്ലായ്മയുടെയും മദ്ധ്യസ്ഥനായ വിശുദ്ധ ക്യാജിറ്റാന്‍റെ തിരുനാളില്‍ അയച്ച സന്ദേശത്തിലൂടെ അര്‍ജന്‍റീനയിലെ വിശ്വാസ സമൂഹത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ആവശ്യത്തിലും അധോഗതിയിലുമുള്ള സഹോദരങ്ങളെ അറിയുകയും അവരെ തുണയ്ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍തന്നെ അവര്‍ക്കായി തുറക്കപ്പെടുന്ന പ്രക്രിയയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.
മനുഷ്യയാതനകളോട് ഹൃ0യും കുറക്കുന്നതും സാനത്നം പകരുന്നതും ഇന്നത്തം നിസംഗതയുടെ സംസ്കൃതിക്കു വിരുദ്ധമായ സോഹാദര്യത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും സംസ്കാരമെന്നും തന്‍റെ അജഗമണത്തെ വാത്സല്യത്തോടെ തന്‍റെ അജഗണത്തെ പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.