2013-08-07 17:15:07

ആഗോളവത്കൃത സംസ്ക്കാരത്തില്‍
നവസുവിശേഷവത്ക്കരണം അനിവാര്യമെന്ന്


7 ആഗസ്റ്റ് 2013, വത്തിക്കാന്‍
ആഗസ്റ്റ് 7-ാം തിയതി ബുധനാഴ്ച പ്രസിദ്ധീകരിച്ച 87-ാം മിഷന്‍ദിന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ആധുനിക വിവരസാങ്കേതികതയിലൂടെ മനുഷ്യന്‍റെ അറിവും അനുഭവങ്ങളും ജീവിത ശൈലിയെ മാറ്റിമറിക്കുകയും, ആഗോളവത്ക്കരണം കുടിയേറ്റത്തിന്‍റെയും വിനോദസഞ്ചാരത്തിന്‍റെയും വിപ്രവാസത്തിന്‍റെയും നവമായ പ്രതിഭാസങ്ങള്‍ക്ക് തുടക്കം കുറിക്കുകയും, അത് ജനതകളുടെ വലിയ മുന്നേറ്റത്തിനും ചലനത്തിനും കാരണമായിട്ടുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങളുടെ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളെ ബാധിക്കുന്ന ആഗോളവത്ക്കരണത്തിന്‍റെ നവപ്രതിഭാസം ആദ്ധ്യത്മിക മേഖലയിലും സാരമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മതവിശ്വാസമില്ലാത്തവരും, മതത്തോട് നിസംഗഭാവം പുര്‍ത്തുന്നവര്‍ക്കും, വിശ്വാസമുള്ളവരും, വിശ്വാസം ക്ഷയിച്ചിരിക്കുന്നവരും ഇടകലര്‍ന്നുള്ള ഇന്നത്തെ സമൂഹജീവിതത്തില്‍ നവസുവിശേഷവത്ക്കരണം അടിയന്തിര ആവശ്യമായി മാറിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പാപ്പ പരാമര്‍ശിച്ചു. മനുഷ്യാസ്തിത്വത്തിന്‍റെ സാമ്പത്തിക, ഭക്ഷൃ, പരിസ്ഥിതി മേഖലകളെ മാത്രമല്ല, ജീവിതത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെയും അര്‍ത്ഥത്തെയും ചോദ്യംചെയ്യുന്ന വിധത്തിലുള്ള നവമായ പ്രതിസന്ധികള്‍ ചുറ്റും ഉയര്‍ന്നു വരുന്ന ലോകത്ത് നവസുവിശേഷവത്ക്കരണത്തിലൂടെ ക്രിസ്തുവിന്‍റെ സുവിശേഷം മനുഷ്യന് പ്രത്യാശയും മാഗ്ഗദീപവുമാകണമെന്ന് പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

സഹവര്‍ത്തിത്വത്തിന്‍റ മേഖലയില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മൂലം പിരിമുറുക്കത്തില്‍ സുരക്ഷിതത്വമില്ലായ്മയും, അസമാധാനവും അനുഭവിക്കുന്ന മനുഷ്യനെ വര്‍ത്താമാന ഭാവികാലങ്ങളുടെ ചക്രവാളത്തില്‍ കുമിഞ്ഞുപൊകുന്ന കൂരിരുട്ട് ഭീതിപ്പെടുത്തുമ്പോള്‍, ധൈര്യത്തോടെ ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രത്യാശയുടെയും അനുരജ്ഞനത്തിന്‍റെയും കൂട്ടായ്മയുടെയും അനുഭവം പങ്കുവയ്ക്കുന്നതാണ് നവസുവിശേഷവത്ക്കരണമെന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.