2013-08-02 18:21:12

അറിവിലൂടെ സൗഹൃദത്തിന്‍റെ പാത തുറക്കാമെന്ന്
പാപ്പായുടെ റംസാന്‍ സന്ദേശം


02 ആഗസ്റ്റ് 2013, വത്തിക്കാന്‍
മതാന്തരസംവാദം, വിശിഷ്യ മുസ്ലീംങ്ങളുമായുള്ള സൗഹൃദം
പാപ്പാ ഫ്രാന്‍സിസിന്‍റെ മുന്‍ഗണനയാണെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ പ്രസ്താവിച്ചു.
ആസന്നമാകുന്ന റംസാന്‍ തിരുനാളുമായി ബന്ധപ്പെട്ട് മുസ്ലിം സഹോദരങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് അയച്ച സന്ദേശത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയിലാണ് കര്‍ദ്ദാനാള്‍ താവ്റാ്ന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പരസ്പരം അറിയുമ്പോഴാണ് അടുക്കുന്നതെന്നും, അതിനാല്‍ വിദ്യാഭ്യാസത്തിലൂടെ മതങ്ങള്‍ തമ്മില്‍ കൂടുതല്‍ അറിയുകയും അങ്ങനെ അടുക്കണമെന്നുമാണ് സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിക്കുന്നതെന്നും കര്‍ദ്ദിനാള്‍ താവ്റന്‍ ചൂണ്ടിക്കാട്ടി. മതനേതാക്കളെയോ, ആരാധനാലയങ്ങളെയോ കുറിച്ച് അന്യായവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും, മതമാത്സര്യം ഒഴിവാക്കി അറിവിലൂടെ ദൈവത്തെ അന്വേഷിക്കുന്നവര്‍ ഒരുമിക്കണമെന്നാതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സുവ്യക്തമായ സന്ദേശമെന്ന് കര്‍ദ്ദിനാള്‍് താവ്റാന്‍ വിവരിച്ചു.

മുസ്ലിം സഹോദരങ്ങളുടെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെ റംസാന്‍ മാസം അവസാനിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 9, 10 തിയതികളില്‍ ആചരിക്കുന്ന ഇദ്-ഉല്‍-ഫിത്വര്‍ മഹോത്സവത്തിലാണ് പാപ്പാ മുസ്ലിംസഹോദരങ്ങള്‍ക്ക് സന്ദേശമയച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.