2013-08-01 19:38:26

ഗുരുസന്നിധിയിലേയ്ക്ക്
ഒരു ചരിത്ര സന്ദര്‍ശനം


01 ആഗസ്റ്റ് 2013, റോം
ക്രിസ്തുവിനെ അനുഗമിക്കാന്‍ വിശുദ്ധ ഇഗ്നേഷ്യസിനെ അനുകരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാളിനോടനുബന്ധിച്ച് ജൂലൈ
31-ാം തിയതി ബുധനാഴ്ച റോമിലെ ‘ജേസ്സു’ എന്ന യേശു നാമത്തിലുള്ള പുരാതന ദേവാലയത്തില്‍ ഈശോ സഭാംഗങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കവേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഈശോസഭാ സ്ഥാപകനായി വി. ഇഗ്നേഷ്യസിന്‍റെ പൂജ്യശരീരം അടക്കം ചെയ്തിട്ടുള്ള വത്തിക്കാനില്‍നിന്നും ഏകദേസം മൂന്നു കി. മി. അകലെയുള്ള ദൈവാലയത്തിലാണ് ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.15-ന് പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. ഈശോ സഭയുടെ സുപ്പൂരിയര്‍ ജനറല്‍ ഫാദര്‍ അഡോള്‍ഫ് നിക്കോളെ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ലൂയിസ് ലദാരിയ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. റോമിലുള്ള നിരവധി ഈശോ സഭാംഗങ്ങളും സഭയുടെ അഭ്യുദയകാംക്ഷികളും പാപ്പായ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു.

ക്രിസ്തുവിനെ അനുകരിക്കുമ്പോള്‍ സഭയോടും ക്രിസ്തുവിനോടും എപ്രകാരം ഒരുപോലെ വിശ്വസ്തത പുലര്‍ത്താനാകുമെന്ന് വചനംപ്രഘോഷണമദ്ധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കും ജീവിതത്തില്‍ ഒരുപോലെ മുന്‍തൂക്കം നല്കണമെന്നും, സഭയില്‍ ശുശ്രൂഷകരാകാന്‍ പൂര്‍ണ്ണമായും സ്വയവും ക്രിസ്തുവിന് കീഴ്പ്പെട്ടിരിക്കണമെന്നും, പാപ്പാ ആഹ്വാനംചെയ്തു. ക്രിസ്തുവിന്‍റെ മുന്നിലും മനുഷ്യരുടെ മുന്നിലും സ്വന്തം കുറവുകള്‍ മനസ്സിലാക്കുവാന്‍ വേണ്ടുവോളം എളിമ ഉണ്ടായിരിക്കണം എന്നിങ്ങനെ മൂന്നു ആശയങ്ങളാണ് പാപ്പാ താന്‍ ഭാഗമായിരിക്കുന്ന ഈശോ സഭാ സഹോദരങ്ങളുമായി പങ്കുവച്ചത്..

ക്രിസ്തീയ വിളിയുടെ ഇരട്ടത്തൂണുകളാണ് ക്രിസ്തുവും സഭയുമെന്നും,
അതിനാള്‍ ഇതു രണ്ടുമായിരിക്കണം, സന്ന്യസ്തരുടെയും വൈദികരുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സഭയില്‍ ശുശ്രൂഷചെയ്യണമെങ്കില്‍ ക്രിസ്തുവിനാല്‍ ഭരിക്കപ്പെടണം, ക്രിസതുവിനാല്‍ നയിക്കപ്പെടണം. വ്യക്തി ജീവിത പരിമിതികളെക്കുറിച്ചുള്ള അവബോധമുണ്ടെങ്കിലെ എളിമയോടെ സഭയില്‍ ശുശ്രൂഷചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും പാപ്പാ ഏവരെയും ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിനെ സ്നേഹിക്കുക എന്നാല്‍, സഭയെ ഉദാരമായ അനുസരണയുടെ അരൂപിയോടെ സ്നേഹിക്കുകുയം ശുശ്രീഷിക്കുകയും ചെയ്യുക എന്നാണ്. കാരണം ക്രിസ്തു തന്‍റെ സഭയില്‍ വസിക്കുന്നുവെന്നും, സഭ ക്രിസ്തുവിന്‍റെ മൗതിക ശരീരമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭയുടെ ഉത്ഭവനാളില്‍ അപ്പസ്തോലന്മാര്‍ക്ക് തുണയായിരുന്ന പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം യാചിക്കാം. മറിയം ക്രിസ്തുവിന്‍റെ അമ്മയും ഒപ്പം വിശ്വസ്ത ശിഷ്യയുമായിരുന്നു. അഗാധമായ എളിമ ഉണ്ടായിരുന്നതിനാലാണ്, രക്ഷകന്‍റെ അമ്മയാകാനുള്ള വിളിയോട് മറിയം ഉചിതമായി പ്രത്യുത്തരിച്ചതെന്ന് പാപ്പാ വചനപ്രഘോഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.
വിശുദ്ധ ഇഗ്നേഷ്യസിന്‍റെ പൂജ്യാവശിഷ്ഠങ്ങളുടെ സന്നിധിയില്‍ മറ്റ് സഭാ സഹോദരങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ച ശേഷമാണ് പാപ്പാ മടങ്ങിയത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.