2013-08-01 19:44:04

ഈശോ സഭാംഗമായ പാപ്പാ
ഇഗ്നേഷ്യസിന്‍റെ തിരുനാളില്‍


01 ആഗസ്റ്റ് 2013, റോം
പാപ്പാ ഫ്രാന്‍സിസിന്‍റെ ജെസു സന്ദര്‍ശനം ചരിത്രസംഭവാമായിരുന്നെന്ന്
സഭാ ചരിത്രകാരന്‍ നോര്‍മന്‍ ടാന്നര്‍ പ്രസ്താവിച്ചു. തന്‍റെ സഭാ സഹോദരങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് റോമിലെ പ്രസിദ്ധവും ബറൂക്ക് കലാചാതുരി നിറഞ്ഞതുമായ ജെസ്സുവില്‍ ബലയര്‍പ്പിക്കുന്ന പ്രഥമ മാര്‍പാപ്പായായിട്ടാണ് ചരിത്രത്തില്‍ പാപ്പാ ഫ്രാന്‍സിസ് സ്ഥാനംപടിച്ചതെന്ന് ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രഫസര്‍കൂടിയായ ഫാദര്‍ ടാന്നര്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

1584-ല്‍ സ്ഥാപിതമായ ഈ ദേവാലയത്തിലാണ് വി. ഇഗ്നേഷ്യസിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. പല കാര്യങ്ങളിലും പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ, ആത്മീയ ദര്‍ശനത്തിലും ചിന്താധാരയിലും ഏറെ യാഥാസ്ഥിതികനാണെന്ന്, ഫാദര്‍ ടാന്നര്‍ വിലയിരുത്തി. ഈശോ സഭയുടെ ജനറല്‍ സുപ്പീരയര്‍ അഡോള്‍ഫ് നിക്കോളെയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് റോഡുമാര്‍ഗ്ഗം ജെസ്സുവില്‍വന്ന് ദിവ്യബലിയര്‍പ്പിച്ചത്, ദിവ്യബലിയുടെ അന്ത്യത്തില്‍ വിശുദ്ധ ഇംഗ്നേഷ്യസിന്‍റെ സ്മൃതികുടീരത്തില്‍വന്ന് പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.