2013-07-31 19:23:22

സിറിയ വീണ്ടും
ഒരു വിലാപഭൂമി


31 ജൂലൈ 2013,
സിറിയയില്‍ വീണ്ടും കത്തോലിക്കാ പുരോഹിതനെ രാഷ്ട്രീയ വിമതര്‍ തട്ടിക്കൊണ്ടുപോയി. ജൂലൈ 22-ാം തിയതി തിങ്കളാഴ്ചായാണ് അറിയപ്പെട്ട ഇസ്ലാം-ക്രൈസ്തവ മതാന്തരസംവാദത്തിന്‍റെ പ്രയോക്താവും സമാധാനപ്രേമിയുമായ ഫാദര്‍ പാവൂളോ ദി ഓലിയോയെ പ്രസിഡന്‍റ് ബാഷാര്‍ അല്‍ ആസാദിന്‍റെ വിമതസഖ്യം തട്ടിക്കൊണ്ടു പോയതെന്ന് സിറിയയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മാരിയോ സെനേരി, വത്തിക്കാന്‍ റേഡിയോയെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈശോസഭാ വൈദികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാദര്‍ പാവ്ളോ ദോലിയോയുടെ തിരോധാനം സിറിയയിലെ ക്രൈസ്തവ പീഡനത്തിന്‍റെ ശ്ലീഹാപാതയിലെ മറ്റൊരു പദമാണെന്ന്, ആര്‍ച്ചുബിഷപ്പ് സെനേരി ഖേദപൂര്‍വ്വം വിശേഷിപ്പിച്ചു. രണ്ടു മാസത്തിനു മുന്‍പു സംഭവിച്ച ഓര്‍ത്തഡോക്സ് മെത്രാന്മാരുടെ തിരോധാനം, മറ്റു രണ്ടു കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടു പോയ സംഭവം, രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കുവേണ്ടി സ്വദേശികളും വിദേശികളുമായ ക്രൈസ്തവരുടെ നേര്‍ക്കുള്ള നിരന്തരമായ പീഡനങ്ങള്‍ എന്നിവ സിറിയയില്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നും,
സാമൂഹ്യ ജീവിത ചുറ്റുപാടുകള്‍ കെട്ടുപിണയുകയും, സിറിയയിലെ സാധാരക്കാരുടെ സാമൂഹ്യജീവിതം കൂടുതല്‍ അസ്വസ്ഥവും അസഹനീയവും ആക്കുകയാണെന്ന്, ആര്‍ച്ചുബിഷപ്പ് സെനേരി പ്രസ്താവനയിലൂടെ വത്തിക്കാനെ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.