2013-07-31 18:06:40

സാഹോദര്യം സമാധാനത്തിനുള്ള
കെട്ടുറപ്പും മാര്‍ഗ്ഗവും


31 ജൂലൈ 2013, വത്തിക്കാന്‍
സാഹോദര്യം ലോകസമാധാനത്തിനുള്ള കെട്ടുറപ്പും മാര്‍ഗ്ഗവുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂലൈ 31-ാം തിയതി വത്തിക്കാനില്‍നിന്നും പുറത്തുവിട്ട പ്രസ്താവനയിലാണ്
2014-ാമാണ്ടിലേയ്ക്കുള്ള ലോകസമാധനദിന സന്ദേശം പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്.

ലോകത്ത് ശിഥിലീകരണത്തിന്‍റെ സംസ്ക്കാരം വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ സമാധാനത്തിന്‍റെ സുപ്രധാന മൂല്യത്തിനായി സഭകളും സമൂഹങ്ങളും അശ്രാന്തം പരിശ്രമിക്കണമെന്നും കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തിയെടുക്കണമെന്നും പാപ്പാ നിഷ്ക്കര്‍ഷിക്കുന്നതായി പ്രസ്താവന വെളിപ്പെടുത്തി.
ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ ഒരോ മനുഷ്യനും ലോകത്തിനു നല്കേണ്ട മൂലസമ്പത്താണ് സമാധാനമെന്നും...., ദാരിദ്യം, വിശപ്പ്, അധിക്രമങ്ങള്‍, കുടിയേറ്റം, മലിനീകരണം, അസമത്വം, അനീതി, സംഘടിതമായ കുറ്റകൃത്യങ്ങള്‍, മതമൗലികവാദം എന്നിങ്ങനെ ലോകത്തു വളര്‍ന്നുവരുന്ന മനുഷ്യത്വത്തിനെതിരായ തിന്മകള്‍ക്കിടയിലും സാഹോദര്യവും കൂട്ടായ്മയും സമാധാനത്തിനുള്ള അടിത്തറയായി പാകിയെടുക്കണമെന്ന് സമാധാന സന്ദേശത്തില്‍ പാപ്പാ വിവരിക്കുന്നതായി പ്രസ്താവന വ്യക്തമാക്കി.
ജനുവരി 1-ാം തിയതിയാണ് ആഗോള സഭ ലോക സമാധാനദിനം കൊണ്ടാടുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.