2013-07-31 19:12:14

ഫ്രാന്‍സിസ് നേടിയ
‘പണംകൊടുക്കാത്ത പാപമോചനം’


31 ജൂലൈ 2013, അസ്സീസി
‘പോര്‍സീങ്കുളായിലെ പാപമോചനം’ ദമ്പതികള്‍ക്കുള്ള അനുരരഞ്ജന പദ്ധതിയാണെന്ന്, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആശ്രമത്തില്‍നിന്നും പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.
‘ആസ്സിസിയുടെ പാപമോചനം’ എന്ന പേരില്‍ ഇറക്കിയ പ്രസ്താവനയാണ് 12-ാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിയ പാപവിമോചനത്തിന്‍റെ അനുരജ്ഞനപാത നവീകരിച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. കുടുംബ ജീവിതത്തില്‍ ശിഥിലീകരണം അനുഭവിച്ചവര്‍ക്കു വേണ്ടിയായിരുന്നു ഇത് ആദ്യമായി തുടങ്ങിയതെന്നും, ഹൊനാറിയൂസ് മൂന്നാമന്‍ പാപ്പായെ പെറൂജിയയില്‍ ചെന്നുകണ്ട്, ‘പണമില്ലാതെ പാപമോചനം നല്കാനുള്ള അനുമതി തനിക്കു തരണമെന്ന്’ ആദ്യമായി അഭ്യര്‍ത്ഥിച്ചത് വിശുദ്ധ ഫ്രാന്‍സിസ് ആയിരുന്നെന്നും പ്രസ്താവന വ്യക്തമാക്കി.

ദണ്ഡവിമോചനത്തിനും സഭയുടെ പ്രത്യേക അനുഗ്രഹങ്ങള്‍ക്കും സഭയില്‍ കിമ്പളം വാങ്ങിയിരുന്ന കാലത്താണ്, ആദ്യാമായി പണമില്ലാതെ ദണ്ഡവിചമോചനത്തിനുള്ള അനുമാതിക്കായി പാപ്പായോട് ഫ്രാന്‍സിസ് അപേക്ഷിച്ചതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഫാന്‍സിസിന്‍റെ അഭ്യര്‍ത്ഥന പാപ്പാ അംഗീകരിക്കുകയും നിശ്ചിതദിവസം ആഗസ്റ്റ് 2-ാം തിയതി അനുതപിച്ച് പാപസങ്കീര്‍ത്തനം നടത്തിയശേഷം പൊര്‍സീങ്കുളായിലെ ദേവാലയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്, ജനനം മുതല്‍ അവിടെ പ്രവേശിച്ച സമയംവരെയുള്ള സകല പാപങ്ങള്‍ക്കും പൊറുതി ലഭിച്ചിരുന്നതായി പ്രസ്താവന വെളിപ്പെടുത്തി.

ഫ്രാന്‍സിസ്ക്കന്‍ സഭയ്ക്ക് ലഭ്യമായ ഈ ദണ്ഡവിമോചന അനുഗ്രഹം ഇറ്റലിയില്‍ അറേത്സോയിലുള്ള ആശ്രമ ദേവാലയത്തിലെന്നപോലെ
ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ സ്ഥാപിതമായ ഫ്രാന്‍സിസ്ക്കന്‍ ദേവാലയങ്ങള്‍ക്കും ലഭ്യമാണെന്ന് പ്രസ്താവന വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.