2013-07-31 18:19:20

ഉദാത്തമായ ആദര്‍ശങ്ങള്‍ക്കായി
ജീവിതങ്ങള്‍ സമര്‍പ്പിക്കാം


31 ജൂലൈ 2013, വത്തിക്കാന്‍
ഉദാത്തമായ ആദര്‍ശങ്ങള്‍ക്കായി ജീവിതങ്ങള്‍ ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനുംവേണ്ടി പന്തയംവയ്ക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്
‘ട്വിറ്റ്’ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ജൂലൈ 31-ാം തിയതി കണ്ണിചേര്‍ത്ത ടിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം യുവജനങ്ങളോട് ആഹ്വാനംചെയ്തത്. ബ്രസീലിലെ ലോക യുവജനമേള കഴിഞ്ഞ്, ജൂലൈ 29-ാം തിയതി തിങ്കളാഴ്ച രാവിലെ റോമില്‍ തിരിച്ചത്തിയ പാപ്പാ, ലോകയുവതയുടെ കൂടെയായിരുന്ന ഗൃഹാതുരത്വത്തിന്‍റെ അനുഭൂതിയിലായിരിക്കണം വീണ്ടും അവര്‍ക്ക് സന്ദേശമയച്ചത്. അറബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ ട്വറ്റ് സന്ദേശമയക്കുന്ന പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.
Dear young friends, it is worth wagering one’s life on Christ and on the Gospel, risking everything for great ideals!
الشباب الأعزاء، مستحقٌ هو الرهان على يسوع وعلى الإنجيل، والمخاطرة بكل شيء من أجل المُثل العليا.
Reported : nellikal, sedoc








All the contents on this site are copyrighted ©.