2013-07-29 18:25:27

ഇറ്റലിയുമായി വത്തിക്കാന്‍റെ സാമ്പത്തിക സുരക്ഷാ ഉടമ്പടി


29 ജൂലൈ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ സാമ്പത്തിക സുരക്ഷാ കാര്യാലയം (L’Autorità Informazione Finanziaria, AIF) ഇറ്റാലിയുടെ ദേശീയ സാമ്പത്തിക സുരക്ഷാ ഏജന്‍സിയുമായി (Unità di Informazione Finanziaria,UIF) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വത്തിക്കാന്‍റെ സാമ്പത്തിക സുരക്ഷാ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ അത്തില്യോ നിക്കോറയും. യു.ഐ.എഫിന്‍റെ മേധാവി ഡോ.ക്ലവുദിയോ ക്ലമെന്‍റും ജൂലൈ 26- നാണ് പരസ്പര സഹകരണത്തിനായുള്ള ധാരണാ പത്രത്തില്‍ ഒപ്പുവയ്ച്ചത്. ഇരു രാഷ്ട്രങ്ങളുടേയും സാമ്പത്തിക ക്രമക്കേടുകള്‍ നിയന്ത്രിക്കാനും സാമ്പത്തിക സംവിധാനം കൂടുതല്‍ സുതാര്യമാക്കാനും സഹായകമാകുന്ന ഈ ഉടമ്പടി പ്രമുഖ ആഗോള സാമ്പത്തിക സുരക്ഷാ ഏജന്‍സിയായ എഗ്മണ്ട് ഗ്രൂപ്പിന്‍റെ (Egmont Group) പ്രവര്‍ത്തന മാതൃകയാണ് അനുകരിച്ചിരിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.