2013-07-25 21:20:28

സഭയുടെ യുവത്വമാര്‍ന്ന
സാന്നിദ്ധ്യമാണ് റിയോ സംഗമം


25 ജൂലൈ 2017, ബ്രസീല്‍
സഭയുടെ യുവത്വമാര്‍ന്ന വലിയ സാന്നിദ്ധ്യമാണ് ലോക യുവജന സംഗമമെന്ന്, ഡോണ്‍ ബോസ്ക്കോയുടെ 9-ാമത്തെ പിന്‍ഗാമി, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് റിയോയിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. യുവജനമേളയ്ക്ക് മുന്നോടിയായി റിയോ നഗരത്തിന്‍റെ തെക്കുവടക്കുള്ള നീതറോയില്‍ സംഗമിച്ച ആഗോള സലീഷ്യന്‍ യുവജനങ്ങളുടെ സംഗമത്തെക്കുറിച്ച് ജൂലൈ 23-നു നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് മെക്സിക്കന്‍ സ്വദേശിയായ ഡോണ്‍ ചാവെസ് ഇങ്ങനെ പ്രസ്താവിച്ചത്.

സാമൂഹ്യ സംസ്ക്കാരിക മത വൈവിധ്യങ്ങളുടെ അതിര്‍വര‍മ്പുകള്‍ക്കപ്പുറം എല്ലാവരെയും ദൈവമക്കളായി കാണുന്ന സാഹോദര്യത്തിന്‍റെ മനോഭാവം യുവഹൃദയങ്ങളില്‍ വളര്‍ത്തിയെടുക്കുനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തീവ്രയത്നമാണ് റിയോ സംഗമമെന്ന് ഡോണ്‍ ചാവെസ് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഇന്നത്തെ ആഗോളവത്കൃത സമൂഹത്തില്‍ വളര്‍ന്നിരിക്കുന്ന നിസംഗതയുടെ സംസ്ക്കാരം മാറ്റി, കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും സംസ്ക്കാരം പടുത്തുയര്‍ത്തുവാനുമാണ് പാപ്പായുടെ പരിശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നും 6000 സലീഷ്യന്‍ വിദ്യാര്‍ത്ഥികളാണ് റിയോയില്‍ എത്തിയിരിക്കുന്നതെന്നും, ഇന്നത്തെ വളരെ ഗൗരവകരമായ സാമൂഹ്യവും സാംസ്ക്കാരികവും മാനുഷികവുമായി വെല്ലുവിളികളെ മറികടക്കാന്‍ ഈ സംഗമം യുവജനങ്ങളെ സഹായിക്കുമെന്നും, അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ മുതിര്‍ന്നവര്‍, വിശിഷ്യ ഭാരണകര്‍ത്താക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ബാദ്ധ്യസ്ഥരാണെന്നും ഡോണ്‍ ചാവെസ് പ്രസ്താവിച്ചു.

ജൂലൈ 18-മുതല്‍ 19-വരെ തിയതികളിലാണ് ലോകയുവജനമേളയ്ക്ക് മുന്നേടിയായുള്ള സലീഷ്യന്‍ യുവജന സംഗമം International Salesian Youth Movement ISYM നീതറോയില്‍ സമ്മേളിച്ചതെന്ന് 2002-മുതല്‍ ആഗോള സലീഷ്യന്‍ സഭാ പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന ഫാദര്‍ പാസ്ക്വാള്‍ ചാവെസ് വില്ലനോവാ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.