2013-07-25 21:11:28

ക്രിസ്തുവിനോടുള്ള വിശ്വസ്തയും
കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യവും


25 ജൂലൈ 2013, റിയോ
ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കാന്‍ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം ആവശ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട് ആഹ്വാനംചെയ്തു. ജൂലൈ 24-ാം തിയതി രാവിലെ റിയോയില്‍നിന്നും ഏകദേശം 200 കി.മീ. അകലെയുള്ള കന്യകാനാഥയുടെ അപ്പരിസീദായിലെ ര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്കുള്ള സന്ദര്‍ശനത്തിനു മുന്‍പായി യുവജനങ്ങള്‍ക്കുവേണ്ടി അയച്ച ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കന്യകാനാഥ ഏവരുടെയും അമ്മയാണെന്നും, അമ്മയുടെ സഹായത്തോടെ ക്രിസ്തുവിനോട് കൂടുതല്‍ വിശ്വസ്തരായി ജീവിക്കാന്‍ നമുക്ക് സാധിക്കുമെന്നും പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ് അപ്പരിസീദായിലെ കന്യകാനാഥയുടെ തിരുനട. ലോകയുവജന മേളയുടെ പരിപാടികള്‍ക്കപ്പുറം പാപ്പാ ഫ്രാന്‍സിസ് തന്‍റെ വ്യക്തിഗതമായ താല്പര്യം പ്രകാരമാണ് അപ്പരിസീദാ നാഥയുടെ സന്നിധിയിലേയ്ക്കുള്ള യാത്ര അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ഭാഗമായത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.