2013-07-23 19:22:12

പെരിയാറിന്‍റെ തീരത്തൊരു
പുണ്യഹര്‍മ്മ്യം


കേരളക്കരയിലെ പ്രഥമ സന്ന്യാസിനിയും സഭാസ്ഥാപകയും
ചരമശതാബ്ദി (18 ജൂലൈ 1913-2013)

1. വൈപ്പിന്കരയുടെ ഭദ്രദീപം
കൊച്ചി നഗരത്തോടു ചേര്ന്ന് അറബിക്കടലിന്റെ തിരമാലകളാല്തഴുകപ്പെട്ടുകിടക്കുന്ന ദ്വീപാണ് വൈപ്പിന്. വൈപ്പിന്കരയില് വരാപ്പുഴ അതിരൂപതയില്പ്പെട്ട ഇടവകകളില്ഒന്നാണ് പൗരാണികമായ ഓച്ചന്തതുരുത്ത്- കുരിശിങ്കല്. കുരിശിങ്കല്ഇടവകയില്വൈപ്പിശ്ശേരി തറവാട്ടില്1831 ഓക്ടോബര്
15-ാം തിയതിയാണ് ഏലീശ്വാ ജനിച്ചത്. എട്ടു മക്കളിള്മൂത്തവളായിരുന്നു അവള്.

സമൂഹം ഭ്രഷ്ട്കല്പിച്ചിരുന്ന താഴേക്കിടക്കാരോട് ഏലീശ്വാ ചെറുപ്പംമുതലേ സ്നേഹവും അനുകമ്പയും പ്രകടിപ്പിച്ചിരുന്നു. പരിശുദ്ധ കുര്ബാനയില്ഈശോയോടുള്ള സവിശേഷമായ സ്നേഹവും പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തിയും, പാവങ്ങളോടുള്ള ആര്ദ്രമായ അനുകമ്പയും ബാല്യത്തില്ത്തന്നെ ഏലീശ്വായില്എല്ലാവരും ശ്രദ്ധിച്ച സവിശേഷതകളായിരുന്നു. വീട്ടിലെ പ്രാര്ത്ഥനാമുറിയിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രം എല്ലാദിവസവും പൂക്കള്കൊണ്ട് അലങ്കരിക്കുന്നതില്അവള്ബദ്ധശ്രദ്ധയായിരുന്നു. മറ്റുള്ളവരെ വിശിഷ്യാ, പാവങ്ങളായവരെ സഹായിക്കുന്നതിലും ഏലീശ്വ അതീവ തല്പരയായിരുന്നു.

2. കുടുംമ്പിനിയായ ആത്മീയപുത്രി
കൂനമ്മാവിലെ വാകയില്വാത്തരുമായി 1847-ല്ഏലീശ്വാ വിവാഹിതയായി. 1850 ഏപ്രില്21-ന് അവള്ഒരു പെണ്കുഞ്ഞിന് ജന്മമേകി. കുഞ്ഞിന്റെ ജ്ഞാനസ്നാനകര്മ്മം നടത്തപ്പെട്ടത് ഏലീശ്വായുടെ ഇടവകയായ ഓച്ചന്തുരുത്തുള്ള കുരിശിങ്കില്പള്ളിയിലായിരുന്നു. അവള്ക്ക് അന്ന എന്നു പേരിട്ടു. എന്നാല്കുഞ്ഞിന് ഒന്നര വയസ്സുമാത്രം പ്രായമുള്ളപ്പോള്പിതാവ് വാത്തര്രോഗഗ്രസ്ഥനായി.
1851, കര്ക്കിടക മാസത്തിലെ ഒരു ബുധനാഴ്ച ദിവസം വാത്തര് ഇഹലോകവാസം വെടിഞ്ഞു.
അന്ന് ഏലീശ്വായ്ക്ക് 20 വയസ്സായിരുന്നു, മകള്അന്നയ്ക്ക് ഒന്നര വയസ്സും. ജീവിതദുരന്തത്തില്ദുഃഖാര്ത്ഥയായ ഏലീശ്വാ വേദനകളെല്ലാം ദൈവസന്നിധിയില്സമര്പ്പിച്ചു. മറ്റൊരു വിവാഹത്തിനായി കുടുംബാംഗങ്ങള്നിര്ബന്ധിച്ചെങ്കിലും അവള്അതിന് വഴങ്ങിയില്ല. എല്ലാം ദൈവിക പദ്ധതിയായി സ്വീകരിച്ച്, തന്നെത്തന്നെ അവള്കന്യകാനാഥയ്ക്കു കാഴ്ചവച്ചു.

3. വിളിയും കര്മ്മലസിദ്ധിയും
വിധവയും യുവതിയുമായ ഏലീശ്വാ വാകയില്1851 മുതല്തങ്ങളുടെ മാളിക വീട്ടിലെ ഒരു മുറിയില്സ്വന്തം മകളോടൊത്ത് പ്രാര്ത്ഥനയിലും ധ്യാനത്തിലും ദിവ്യരക്ഷകനായ ക്രിസ്തുവിനെ നിരന്തരമായി പ്രാര്ത്ഥിച്ചു ജീവിക്കാന്തുടങ്ങി. ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേയ്ക്കുള്ള അവളുടെ പടിപടിയായ വളര്ച്ചയുടെ ആ ഘട്ടത്തിലായിരിക്കണം, പരിശുദ്ധാത്മാവില്നിന്നും ഏലീശ്വായ്ക്ക് കര്മ്മലീത്താ വിളിയും സിദ്ധിയും ലഭിച്ചത്. തീര്ച്ചയായും അവളുടെ സഹോദരനായ കര്മ്മലീത്താ സന്ന്യാസി, ഫാദര്ലിയോയുടെ ജീവിതവും, അതുപോലെ അന്ന് വരാപ്പുഴയിലും കൂനമ്മാവിലും ഉണ്ടായിരുന്ന കര്മ്മലീത്തരുടെ ജീവിതവും ഏലീശ്വായെ സ്വാധീനിച്ചു കാണും. തന്നില്വളര്ന്ന ആദ്ധ്യാത്മിക സിദ്ധയില്മെല്ലെ ജീവിതത്തെ സ്ഫുടംചെയ്ത അവള്, ഏകാന്തതയില്പ്രാര്ത്ഥിച്ചിരുന്ന കര്മ്മല സന്ന്യാസിമാരെ അനുകരിച്ചുകൊണ്ട് വീട്ടിലെ കളപ്പുരയിലുള്ള കൊച്ചുമുറി പ്രാര്ത്ഥനാമുറിയാക്കി രൂപപ്പെടുത്തി. തന്റെ മനസ്സില്വിരിഞ്ഞ സന്ന്യാസത്തിന്റെ ആദ്യ വിത്ത് അവിടെ നാമ്പെടുക്കുകയായിരുന്നു.

4. സമര്പ്പണപാതയിലെ ആദ്യപടികള്
വിധവയായ ഏലീശ്വ ഒരിക്കല്കൂനമ്മാവ് ആശ്രമത്തില്ചെന്ന് സുപ്പീരിയര്ലിയോപ്പോള്ഡ് ബെക്കാരോ അച്ചനെ കണ്ട് തന്റെ മനസ്സില്അലയടിച്ചിരുന്ന സന്ന്യാസജീവിതത്തിന്റെ മോഹം വെളിപ്പെടുത്തി. വിവാഹിതയായിരുന്നെങ്കിലും, ഇപ്പോള്വിധവയായ തന്നെ എന്തോ ഒരുകാര്യംകൂടി ചെയ്യുന്നതിന് ദൈവം വിളിക്കുന്നതായി ഏലീശ്വാ വൈദികനെ അറിയിച്ചു. 1862-മുതല്വിവിധ അവസരങ്ങളിലും നാളുകളിലുമായി ലിയോപ്പോള്ഡ് അച്ചനുമായി നടന്ന ആത്മീയ സംവാദങ്ങളില്അദ്ദേഹം ഏലീശ്വാമ്മയുടെ ഉള്ളറിഞ്ഞ്, അവളുടെ ഉദ്ദേശ്യശുദ്ധി ദൈവവിളിയായി തിരിച്ചറിയുകയും ചെയ്തു. ഈ വിവരം അദ്ദേഹം അന്നത്തെ വരാപ്പുഴ വികാരിയത്തിന്റെ വികാര്അപ്പസ്തോലിക്ക് ആര്ച്ചുബിഷപ്പ് ബര്ണഡീന്ബച്ചിനേല്ലി, ഒ.സി.ഡി.യെ അറിയിച്ചു. ഏലീശ്വായെ ഒരുനാള്നേരില്ക്കണ്ട് വിവരങ്ങള്ഗ്രഹിച്ച ബച്ചിനേല്ലി പിതാവ് ലിയോപ്പോള്ഡ് ഒ.സി.ഡി. അച്ചനെ അവളുടെ അദ്ധ്യാത്മിക പിതാവായി നിയോഗിക്കുകുയും ചെയ്തു. വരാപ്പുഴയിലെ പുത്തന്പള്ളി എന്ന സ്ഥലത്ത് ഒരു കര്മ്മലീത്താ സന്ന്യാസിനീ സമൂഹം തുടങ്ങണമെന്ന് ബച്ചിനേല്ലിപ്പിതാവ് ഏറെ ആഗ്രഹിച്ച കാലഘട്ടമായിരുന്നു അത്. തന്റെ മനസ്സിലുണര്ന്ന ആഗ്രഹത്തോടും, അതിനായി നടത്തിയിട്ടുള്ള പരിശ്രമങ്ങളോടും ഏറെ പൊരുത്തപ്പെടുന്നതായിരുന്നു ഏലീശ്വാ എന്ന വ്യക്തിയില്കണ്ട ആത്മീയ ചൈതന്യത്തിന്റെ ഉള്വിളിയും പ്രേഷിത സന്നദ്ധതയുമെന്ന് ആര്ച്ചുബിഷപ്പ് ബച്ചിനേലി സാക്ഷപ്പെടുത്തുന്നു.

5. കേരളത്തിലെ പ്രഥമ സന്ന്യാസിനിയും സന്ന്യാസസമൂഹവും
കുടുംബ പശ്ചാത്തിലത്തിന്റെ നന്മയും വ്യക്തിഗത വിശുദ്ധിയും ആത്മീയ ചൈതന്യവും തിരിച്ചറിഞ്ഞ ബാച്ചിനേല്ലി പിതാവ് ഏലീശ്വായെയും, അവളുടെ മകള്അന്നയെയും, സഹോദരി ട്രീസായെയും പരീക്ഷണാര്ത്ഥം ആത്മീയ സമൂഹമായി ജീവിക്കുവാന്അനുവാദംനല്കി. അത് 1865-ലായിരുന്നു. തുടര്ന്ന് മെത്രാപ്പാലീത്താ തന്നെ ജനോവയില്നിന്നും കര്മ്മലീത്താ രണ്ടാം സഭയുടെ നിയമങ്ങള്വരുത്തി കാലത്തിനും ദേശത്തിനും ഇണങ്ങുന്ന വിധത്തില്ക്രോഡീകരിച്ച് ഏലീശ്വായെ ഏല്പിച്ചു.

1866 ഫെബ്രുവരി 12-ന് സ്ത്രീകള്ക്കായുള്ള കര്മ്മലീത്താ നിഷ്പാദുക മൂന്നാം സഭാസമൂഹത്തിന്റെ സ്ഥാപന ഡിക്രി Documentum Erectionis-ല്ഒപ്പുവച്ച് ഏലീശ്വാ, ത്രേസ്യാ, അന്ന എന്നീ മൂന്നു സ്ത്രീകളെ അര്ത്ഥിനികളായി പ്രഖ്യാപിച്ചു. അങ്ങനെ വരാപ്പുഴയുടെ വികാര്അപ്പസ്റ്റോലിക്ക്, ആര്ച്ചുബിഷപ്പ് ബര്ണാര്ഡീന്ബച്ചിനേലി കേരളക്കരയിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ വിത്തു പാകി. കൂനമ്മാവിലെ വാകയില്തറവാട്ടില്നിന്നും പിതൃസ്വത്തില്ഓഹരിയായി ലഭിച്ച ചിത്രക്കവലയിലുള്ള 3 ഏക്കര്സ്ഥലത്ത് പനമ്പുകൊണ്ട് ഭിത്തികെട്ടിയും, ഓലമേഞ്ഞും ഉണ്ടാക്കിയ താല്ക്കാലികവും ലളിതവുമായ ഭവനത്തില്1866 ഫെബ്രുവിരി 13-ന് ഏലീശ്വ, അന്ന, ട്രീസ എന്നിവര്സന്ന്യാസാര്ത്ഥികളായി പ്രവേശിച്ചു. അന്നുതന്നെ ഫാദര്ലിയോപ്പോള്ഡില്നിന്ന് കര്മ്മലോത്തരീയം ഏറ്റുവാങ്ങുകയും, കേരളക്കരയിലെ പ്രഥമ തദ്ദേശിയ സന്ന്യാസ സമൂഹത്തിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു.

6. ഏലീശ്വാമ്മ സ്വപ്നംകണ്ട സ്ത്രീ വിദ്യാഭ്യാസം
കൂനമ്മാവില്സ്ഥാപിക്കപ്പെട്ട ഈ പ്രഥമ തദ്ദേശിയ സന്ന്യാസിനീ സമൂഹം സ്ത്രീ വിദ്യാഭ്യാസത്തിലൂടെയുള്ള അവരുടെ ശാക്തീകരണവും സാമൂഹ്യ നവോത്ഥാനവുമാണ് ഉന്നംവച്ചത്. അങ്ങനെ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യവും മതാത്മകവുമായ ജീവിതത്തില്പരിവര്ത്തനത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും ഓളങ്ങള്ഉയര്ത്തിയ ചരിത്ര സംഭവമായിരുന്നു കൂനമ്മാവിലെ സന്ന്യാസ സ്ഥാപനം. മെല്ലെ ഇതര റീത്തുകളില്പ്പെട്ട സ്ത്രീകള്ക്കും ഈ സന്ന്യാസിനീ സമൂഹം സ്വാഗതമരുളി. അന്ന് കേരളത്തില്നിലവിലുള്ള സുറിയാനി, ലത്തീന്റീത്തുകളില്പ്പെട്ട സ്ത്രീകളുടെ സന്ന്യാസ ദൈവവിളികള്ക്കുള്ള ആദ്യസ്ഥാപനവും ഏകസ്ഥാപനവുമായിരുന്നു കൂനമ്മാവിലെ കര്മ്മലീത്തരുടെ പനമ്പുമഠം. ലളിതമായ ആ കന്യകാലയത്തിന്റെ ഉമ്മറത്തുനിന്നും ഏലീശ്വാ വാകയില്എന്ന സ്ത്രീരത്നം ആദ്യമായി വെട്ടിത്തെളിച്ച കേരളമണ്ണിലെ സ്ത്രീകള്ക്കുള്ള സന്ന്യാസത്തിന്റെ പാത വികസിച്ച് ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി ഇന്നത് വിരഞ്ഞുനില്ക്കുന്നു.

7. ഏലീശ്വമ്മയുടെ ആത്മീയസാമൂഹ്യ ദര്ശനം
1867 മാര്ച്ച 27-ന് കൂനമ്മാവിലെ പുതിയ മഠത്തിന്റെ ആശീര്വ്വാദ ദിവസംതന്നെ എലീശ്വാ, ട്രീസ, അന്ന എന്നിവര്സഭാവസ്ത്രം സ്വീകരിച്ചു. 1866 ഫെബ്രുവരി 13-ന് സ്ഥാപിക്കപ്പെട്ട പ്രഥമ തദ്ദേശ സന്ന്യാസിനീ സഭയിലെ ആദ്യ അംഗങ്ങള്മദര്ഏലീശ്വയോടൊപ്പം വ്രതവാഗ്ദാനം നടത്തിയത് 1868 ജൂലൈ 16, കര്മ്മലനാഥയുടെ തിരുനാള്ദിനത്തിലായിരുന്നു. കേരളസഭാ ചരിത്രത്തിലെ പ്രഥമ സന്ന്യാസ വ്രതവാഗ്ദാനത്തിന്റെ പുണ്യമൂഹൂര്ത്തമായിരുന്നു അത്. 1868 ജൂലൈ 20-ാം തിയതി ഏലിയാ പ്രവാചകന്റെ തിരുനാള്ദിവസമാണ് ബെര്ണഡീന്ബച്ചിനേല്ലി പിതാവ് സ്ത്രീവിദ്യാഭ്യാസം ബാഹ്യാപ്പസ്തോല പ്രവര്ത്തനമായി ഇവരെ ഭരമേല്പിച്ചത്. ചിട്ടയോടും ക്രമത്തോടും കൂടിയ വിദ്യാഭ്യാസം പ്രചാരത്തില്ഇല്ലാതിരുന്ന കാലഘട്ടത്തിലും സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന സമയത്തുമാണ് മദര്ഏലീശ്വാ പെണ്കുട്ടികള്ക്ക് സമഗ്രപരിശീലന പദ്ധതി വിഭാവനംചെയ്തുകൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. കണക്ക്, സയന്സ്, ഭാഷ, കൊന്തകെട്ട്, നൂലുനൂല്ക്കല്, തയ്യല്, പ്രാര്ത്ഥന, മതബോധനം എന്നീ വിഷയങ്ങള്മഠത്തോടു ചേര്ന്നുള്ള പള്ളിക്കൂടത്തില്ഭംഗിയായി ക്രമീകരിച്ചിരുന്നു.

1868 ജനുവരി 2-ാം തിയതി അകലെനിന്നെത്തിയ പെണ്കുട്ടികള്ക്കായി വിശുദ്ധ അന്നയുടെ നാമധേയത്തില്മഠത്തിന്റെ വളപ്പില്ബോര്ഡിങ്ങ് മന്ദിരവും ഏലീശ്വാമ്മ പണികഴിപ്പിച്ചു. എട്ടിനും പതിനാറിനും വയസ്സിനിടയ്ക്ക് പ്രായമുള്ള പെണ്കുട്ടികള്ക്ക് അതില്പ്രവേശനംനല്ക്കി. വിദ്യാഭ്യാസത്തിലൂടെ ആത്മീയതയും സാമൂഹ്യ നവോത്ഥാനവും സാധിക്കുമെന്ന് തുടക്കത്തില്തന്നെ ആ സാത്ത്വിക മനസ്സിലാക്കിയിരുന്നു. മദറിന്റെ വികസന പദ്ധതികളില്സംപ്രീതനായ മെത്രാപ്പോലീത്ത ബച്ചിനേല്ലി പാവങ്ങളായ പെണ്കുട്ടികള്ക്കുവേണ്ടി അനാഥശാലയും, പുതിയൊരു സ്ക്കൂള്മന്ദിരവും കൂനമ്മാവിലെ മഠത്തിനു സമീപത്തുതന്നെ പണികഴിപ്പിച്ചു നല്കി.

8. വിഭജനത്തിന്റെ വേദനയും പുനര്ജനിയും
നീണ്ട 24 വര്ഷങ്ങള്ക്കുശേഷം, വരാപ്പുഴ വികാരിയത്തില്നിന്നും സുറിയാനി റീത്തില്പ്പെട്ടവരെ തൃശ്ശൂര്, കോട്ടയം വികാരിയത്തുകളിലേയ്ക്ക് മാറ്റിയതിനെ തുടര്ന്നുണ്ടായ റീത്തുചേരിയുടെ അലയടികള്കൂനമ്മാവിലെ കൊച്ചുമഠത്തിലും അനുഭവവേദ്യമായി. ആള്ബലത്തില്കൂടുതലായിരുന്ന സുറിയാനി സഹോദരികള്ക്ക് പിന്ബലമായി 1890 സെപ്റ്റംബര്17-ന് കൂനമ്മാവിലെ മഠവും അതിനോടു ബന്ധപ്പെട്ട സ്കൂളും ബോര്ഡിങ്ങും അനാഥമന്ദിരവുമൊക്കെ വത്തിക്കാനില്നിന്നുള്ള തീരുമാനപ്രകാരം തൃശ്ശൂര്വികാരി അപ്പസ്തോലിക്കിന് വിട്ടുകൊടുക്കേണ്ടി വന്നു. തുടര്ന്ന് മദര്ഏലീശ്വായും ലത്തീന്കാരായ സഹോദരികളും കൂനമ്മാവ് മഠത്തില്നിന്നും ഒഴിഞ്ഞപോകേണ്ടി വന്ന വിഭജനത്തിന്റെ വേദിനക്കുന്ന സംഭവത്തിന് ചരിത്രം സാക്ഷിയായി.

വരാപ്പുഴ വികാരിയത്തിന്റെയും അവിടത്തെ കര്മ്മലീത്തരുടെയും സഹായത്തോടെ താത്ക്കാലികമായി ഏറണാകുളത്ത് ഏതാനു ദിവസങ്ങള്താമസിച്ച എലീശ്വാമ്മയുടെ സമൂഹം 1890 നവംമ്പര്10-ന് വരാപ്പുഴ ദ്വീപില്പണിതീര്ത്ത മഠത്തില്പുനരാരംഭിച്ചത് കേരള സഭാ ചരിത്രത്തില്പുതിയൊരദ്ധ്യായമായി. എല്ലാം നവമായി തുടങ്ങേണ്ടി വന്നെങ്കിലും ദൈവപരിപാലനയുടെ ധാരാളിത്തം ഒന്നിനു പിറകെ ഒന്നായി കാണുവാനും അനുഭവിക്കുവാനും ഏലീശ്വാമ്മയ്ക്കും സമൂഹത്തിനും ഭാഗ്യമുണ്ടായി. പിന്നീട് എറണാകുളത്തെ ചാത്യാത്തും, ആലുവായിലും അന്നാളുകളില്തന്നെ തുടങ്ങിയ സഭാ സമൂഹങ്ങള്പ്രേഷിതലക്ഷൃമായ സ്ത്രീകളുടെ വിദ്യാഭ്യാസം, അഗതികളുടെ പരിചരണം, അജപാലനശുശ്രൂഷ എന്നിവ മുന്നില്കണ്ടുകൊണ്ടായിരുന്നവെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നു.

9. അന്ത്യനാളുകളും സഭാ പിറവിയും
1913 ജൂലൈ 18-ന് കര്മ്മലനാഥയുടെ പുണ്യസൂനം, മദര്ഏലീശ്വാ 82-മത്തെ വയസ്സില്ഈ ഭൂമിയില്നിന്നും പൊഴിഞ്ഞുപോയി. ആ അമ്മയുടെ പ്രേഷിതധീരതയും ആത്മീയചൈതന്യവും ഏറ്റുവാങ്ങി അന്നുതന്നെ നൂറിലേറെ കര്മ്മലമക്കള്അന്തിമോപചാരശുശ്രൂഷയില്വികാരനിര്ഭരരായി പങ്കുചേര്ന്നു. ദൈവദാസി ഏലീശ്വാമ്മ വരാപ്പുഴയില്പുനരാരംഭിച്ച സന്ന്യാസിനീ സമൂഹം വളര്ന്ന് Congregation of Teresian Carmelites സി.റ്റി.സി, എന്ന പ്രഥമ തദ്ദേശിയ സന്ന്യാസസഭ രൂപമെടുത്തു. സഭയുടെ വരാപ്പുഴ ചെറുദ്വീപിലെ മാതൃസ്ഥാപനത്തില്അമ്മയുടെ ഭൗതികാവശിഷ്ടങ്ങള്ഉള്ക്കൊള്ളുന്ന സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നു.

കേരളചരിത്രത്തില്സ്ത്രീവിദ്യാഭ്യാസത്തിന്റെയും അവരുടെ സമഗ്ര ശാക്തീകരണത്തിന്റെയും ആത്മീയചൈതന്യമായി ഏലീശ്വാമ്മ നൂറുകണക്കിന് ആത്മീയ പുത്രിമാരിലൂടെ ഇന്നും ജീവിക്കുന്നു. തന്റെ മുന്നില്സമര്പ്പണജീവിതത്തിന് മാതൃകയായി കേരളക്കരയില്ആരുമില്ലാതിരുന്നൊരു കാലഘ്ട്ടത്തില്ദൈവത്താല്പ്രേരിതയായി തദ്ദേശ സന്ന്യസാരൂപിക്കും ജീവിത ശൈലിക്കും തനതും നവവുമായ പാന്ഥാവു വെട്ടിത്തെളിച്ച പുണ്യാത്മാവും പരിത്യാഗിനിയുമാണ് ദൈവദാസി ഏലീശ്വാമ്മ. പരിശുദ്ധ ദിവ്യകാരുണ്യത്തോടും കര്മ്മലനാഥയോടുമുള്ള അളവറ്റ ഭക്തിതീക്ഷ്ണതയും പാവങ്ങളായവരോട് അതിരറ്റ കാരുണ്യവും പങ്കുവച്ച് തന്റെ സഹോദരിമാര്ക്കൊപ്പം ഈ ലോകത്തു ജീവിച്ചുകൊണ്ട് വിശുദ്ധിയുടെ വെള്ളപ്പൂക്കള്വിരിയിച്ച ഏലീശ്വാമ്മ ഏവര്ക്കും ആത്മീയ അമ്മയാണ്.
Prepared : fr. William Nellikal, on the occasion of the death centenary of Mother Eliswa, 18 July 2013








All the contents on this site are copyrighted ©.