2013-07-23 16:18:19

ഡോ. ജോസഫ് കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം സെപ്തംബര്‍ 17ന്


23 ജൂലൈ 2013, ജഗദല്‍പൂര്‍
ജഗദല്‍പൂര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. ജോസഫ് കൊല്ലംപറമ്പിലിന്റെ മെത്രാഭിഷേകം സെപ്തംബര്‍ 17ന് ജഗദല്‍പൂര്‍ സെന്‍റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടക്കും. 17ന് രാവിലെ 9.30ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പ് ഡോ. എബ്രഹാം വിരുത്തുകുളങ്ങര വചന സന്ദേശം നല്‍കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ്, റായ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അഗസ്റ്റിന്‍, പാലാരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജഗദല്‍പൂര്‍ ബിഷപ്പ് എമിരിറ്റസ് മാര്‍ സൈമണ്‍ സ്റ്റോക് പാലത്തറ എന്നിവര്‍ മെത്രാഭിഷേക ശുശ്രൂഷകളിലും ദിവ്യബലിയിലും സഹകാര്‍മികരാകും.

വിവിധ സീറോ മലബാര്‍ രൂപതകളിലെ ബിഷപ്പുമാര്‍, വൈദികര്‍, സംന്യസ്തര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: smcim.org







All the contents on this site are copyrighted ©.