2013-07-22 15:34:05

“ഞാനിതാ എത്തിക്കൊണ്ടിരിക്കുന്നു”: മാര്‍പാപ്പയുടെ ട്വീറ്റ്


22 ജൂലൈ 2013, വത്തിക്കാന്‍
“ഞാനിതാ എത്തിക്കൊണ്ടിരിക്കുന്നു”: ബ്രസീലിലെ ആഗോളയുവജന സംഗമത്തില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങള്‍ക്ക് ആവേശമായി മാര്‍പാപ്പയുടെ ട്വീറ്റ്. തിങ്കളാഴ്ച രാവിലെ ബ്രസീല്‍ പര്യടനത്തിനായി പുറപ്പെട്ടയുടനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ട്വിറ്ററിലൂടെ യുവജനങ്ങളോട് സംവദിച്ചത്. “എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ ബ്രസീലിലെത്തും. എന്‍റെ ഉള്ളിലാകെ സന്തോഷം അലതല്ലുകയാണ്. കാരണം നിങ്ങളോടൊപ്പം 28ാം ലോകയുവജനസംഗമം കൊണ്ടാടാന്‍ ഇനിയധികം വൈകില്ലല്ലോ.....” എന്നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പ പങ്കുവയ്ച്ചത്. 9 ഭാഷകളില്‍ നല്‍കിയ ട്വീറ്റ് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് പങ്കുവയ്ച്ചാഘോഷിച്ചത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.