2013-07-22 15:34:55

പാദുവായിലെ വി.അന്തോണിസിന്‍റെ ബസിലിക്കയില്‍ പുതിയ പേപ്പല്‍ ഡെലിഗേറ്റ്


22 ജൂലൈ 2013, വത്തിക്കാന്‍
പാദുവായിലെ വിശുദ്ധ അന്തോണിസിന്‍റെ ബസിലിക്കയിലെ പുതിയ പേപ്പല്‍ പ്രതിനിധിയായി മോണ്‍.വിത്തോറിയോ ലാന്‍സാനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ നിയമന ഉത്തരവ് ജൂലൈ 22നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. വത്തിക്കാനിലെ ശില്പകലാ പൈതൃകത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന പത്രോസിന്‍റെ കരകൗശല സ്ഥാപനത്തിന്‍റെ (Fabbrica di San Pietro) മേധാവിയാണ് മോണ്‍.ലാന്‍സാനി. ആയിരക്കണക്കിനാളുകള്‍ പ്രതിവര്‍ഷം തീര്‍ത്ഥാടനത്തിനെത്തുന്ന സ്ഥലമാണ് വി.അന്തോണിസിന്‍റെ ഭൗതിക അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാദുവായിലെ ബസിലിക്ക.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.