2013-07-22 15:35:23

കര്‍ദിനാള്‍ സ്ക്കോള പ്രത്യേക പേപ്പല്‍ പ്രതിനിധി


22 ജൂലൈ 2013, വത്തിക്കാന്‍
റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവരോട് മതസഹിഷ്ണുത പ്രഖ്യാപിച്ച മിലാന്‍ ഉടമ്പടിയുടെ (Edict of Milan) 1700ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ ആഞ്ചെലോ സ്കോളയെ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. 2013 സെപ്തംബര്‍ 20, 21 തിയതികളില്‍ സെര്‍ബിയയിലെ നിഷ് പട്ടണത്തിലാണ് ഉടമ്പടിയുടെ 1700ാം വാര്‍ഷികാഘോഷം നടക്കുന്നത്. ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയാണ് കര്‍ദിനാള്‍ സ്ക്കോള. റോമന്‍ ചക്രവര്‍ത്തിമാരായ കോണ്‍സ്റ്റാന്‍റിന്‍ ഒന്നാമനും ലിന്‍ചിനുസൂം 313ാം ആണ്ടില്‍ മിലാന്‍ നഗരത്തില്‍ വച്ചാണ് ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഉടമ്പടിയില്‍ ഒപ്പുവയ്ച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.