2013-07-15 15:37:57

യുവജനസംഗമം, കൂടിക്കാഴ്ച്ചയുടെ അനുഭവം


15 ജൂലൈ 2013, വത്തിക്കാന്‍
ആഗോള യുവജന സംഗമം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയുടെ അനുഭവമായി മാറണമെന്ന് കര്‍ദിനാള്‍ ലൂയീസ് അന്തോണിയോ താഗ്ലെ. മാനിലാ അതിരൂപതയില്‍ നിന്നും ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവിനോടൊത്ത് യാത്ര ചെയ്യുന്നവരാണ് തങ്ങള്‍ എന്ന ബോധ്യം എല്ലായ്പ്പോഴും അവര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം ഫിലപ്പീന്‍സ് യുവജന പ്രതിനിധി സംഘത്തെ ഓര്‍മ്മിപ്പിച്ചു. ബ്രസീലിലേക്കുള്ള യാത്ര ഒരു ആന്തരിക യാത്രയുടെ പ്രതീകമാണ്. ദൈവത്തോടൊത്ത് സഞ്ചരിച്ചുകൊണ്ട് സ്നേഹവും പ്രത്യാശയും പങ്കുവയ്ക്കുന്ന യഥാര്‍ത്ഥ മിഷനറിമാരായി സാക്ഷൃമേകാന്‍ കര്‍ദിനാള്‍ താഗ്ലെ അവരെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.