2013-07-11 19:30:38

വിനോദസഞ്ചാരം
ഉറ്റമിത്രവും ബദ്ധശത്രുവും


11 ജൂലൈ 2013, വത്തിക്കാന്‍
വിനോദസഞ്ചാരം പ്രകൃതിയുടെ ഉറ്റമിത്രവും ബദ്ധശത്രുവും ആകാമെന്ന്,
പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ പ്രസ്താവിച്ചു. രാഷ്ട്രങ്ങള്‍ ആചരിക്കാനൊരുങ്ങുന്ന ആഗോള വിനോദസഞ്ചാര ദിനത്തോടനുബന്ധച്ച് വത്തിക്കാനില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്. ‘ജലസ്രോതസ്സുക്കളുടെ സംരക്ഷണവും വിനോദസഞ്ചാരവും മാനവരാശിയുടെ ഭാവി സംരക്ഷണത്തിന്...’ എന്ന വിഷയത്തെ ആധാരമാക്കിയാണ് ഇക്കുറി വത്തിക്കാന്‍ വിനോദസഞ്ചാരദിന സന്ദേശം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതിയുടെ സുസ്ഥിതിയും സമഗ്രതയുംവഴി ആര്‍ജ്ജിക്കേണ്ട
‘ജലസംരക്ഷണം ലോകത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പാവങ്ങളായവരുടെ ക്ഷേമത്തിനും അനിവാര്യമാണെ’ന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപിത വാക്യത്തിന്‍റെ ചുവടുപിടിച്ചുമാണ് സഭയുടെ പ്രവാസികാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍ സന്ദേശം പുറത്തിറക്കിയിരിക്കുന്നത്.

‘ജലം ജീവന്‍റെ സ്രോതസ്സാ’ണെന്ന സൂക്തം ലോകത്തിന്‍റെ ഹരിതസമ്പദ് വ്യവ്യസ്ഥിതിക്ക് അനിവാര്യമാണെന്ന് സന്ദേശം നിഷ്ക്കര്‍ഷിക്കുന്നു. വിനോദസഞ്ചാരം ജനങ്ങളുടെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുന്ന സാംസ്കാരിക സാമൂഹ്യ ഘടകമാണെങ്കിലും, ലാഭം അല്ലെങ്കില്‍ അമിതനേട്ടം മാത്രം ലക്ഷൃമിടുന്ന വിനോദകേന്ദ്രങ്ങളും, കച്ചവടകേന്ദ്രങ്ങളും, ഹോട്ടലുകളും, ഉല്ലാസകേന്ദ്രങ്ങളുമാണ് ജലസ്രോതസ്സുക്കളും പരിസ്ഥിതിയും മലീമസമാക്കുകയും ചിലപ്പോള്‍ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതെന്ന് സന്ദേശം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രകൃതിയെന്ന സ്രഷ്ടാവിന്‍റെ ദാനം ലോകസമ്പത്താണെന്നും, അതിന്‍റെ ധാര്‍മ്മിക സ്വഭാവം മാനിക്കാതെയുള്ള ഉപയോഗമാണ് പ്രകൃതിക്ഷോഭം, കാലാവസ്ഥാ ദുരന്തം, വരള്‍ച്ച, കൃഷിനാശം, ദാരിദ്ര്യം എന്നിവയ്ക്കും അവയിലൂടെ ഉണ്ടാകുന്ന വന്‍ ആള്‍നാസത്തിനും എവിടെയും കാരണമാകുന്നതെന്നും സന്ദേശം വ്യക്തമാക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.